തിരുവനന്തപുരം ∙ വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമെന്ന് സൂചന. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസിൽ പരാതി നൽകേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
What you should read next
Live ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മുഖ്യമന്ത്രിയെ കാണാൻ ഗണേഷ്; രാജിവയ്ക്കുമോ? Latest News
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയായിട്ടില്ല. അതേസമയം രാവിലെ 11 മണിക്ക് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട പരിപാടിയിൽ മന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെ വച്ച് വിവാദത്തിൽ മന്ത്രി പ്രതികരിച്ചേക്കും.
അതേസമയം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനും ഗണേഷ് ശ്രമിച്ചേക്കും. നേരത്തെ പരാതി കിട്ടിയാൽ കേസ് എടുക്കേണ്ടി വരുമെന്ന ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ഫോട്ടോയടക്കമുള്ള തെളിവുകൾ കൈവശമുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. തനിക്കു നേരെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫുകളുടെ ഭാഗത്തുനിന്നും കൈയേറ്റമുണ്ടായതായി ബിന്ദു ആരോപിച്ചിരുന്നു.
വിവാദമുണ്ടായപ്പോൾ തന്നെ കുടുംബ പ്രശ്നമാണെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാർ ഒപ്പം നിർത്തിയത്. ADVERTISEMENT Go AD-FREE
JUST IN
3 MINUTES AGO എല്ലാം ‘കോംപ്രമൈസാക്കി’; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ്, പരാതി നൽകാനില്ലെന്ന് ബിന്ദു Latest News
20 MINUTES AGO അതിവേഗ റെയിൽ പദ്ധതി: ദിനംപ്രതി അഞ്ചു ലക്ഷം യാത്രക്കാർ: കേരള സർക്കാർ മുടക്കേണ്ടിവരിക 19,380 കോടി: ഇ.ശ്രീധരൻ Malappuram
VIEW MORE
English Summary:
Minister K.B. Ganesh Kumar Apologizes to Wife Bindu Menon: Minister K.B. Ganesh Kumar apologized to his wife Bindu Menon. Bindu has confirmed she will not proceed with any legal action or file a police complaint.