search

അതിവേഗ റെയിൽ പദ്ധതി: ദിനംപ്രതി അഞ്ചു ലക്ഷം യാത്രക്കാർ: കേരള സർക്കാർ മുടക്കേണ്ടിവരിക 19,380 കോടി: ഇ.ശ്രീധരൻ

deltin33 1 hour(s) ago views 63
  



മലപ്പുറം∙ താൻ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതി പൂർത്തിയായാൽ ദിനംപ്രതി അഞ്ചു ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഇ.ശ്രീധരൻ. ആദ്യഘട്ടത്തിൽ, ദിനംപ്രതി 45,000 യാത്രക്കാരുണ്ടാകും. ഇതിൽ 30,000 പേർ അതുവരെ റോഡ് വഴി യാത്ര ചെയ്യുന്നവരായിരിക്കും. ഈ മാറ്റത്തിലൂടെ അന്തരീക്ഷ മലിനീകരണം വലിയതോതിൽ കുറയ്ക്കാൻ കഴിയുമെന്ന്, പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടത്തിയ വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. വിശദപദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയാറാക്കും. പദ്ധതിക്കായി കേരള സർക്കാർ മുടക്കേണ്ടിവരിക 19,380 കോടി രൂപയാണ്. ആകെ ചെലവ് 56,500 കോടി. 70% തുക കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 51–49 അനുപാതത്തിൽ മുടക്കണം.  

ബാക്കി 30% നിക്ഷേപമായോ മറ്റു മാർഗങ്ങളിലൂടെയോ കണ്ടെത്താം. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് അതിവേഗ റെയിൽവേ സേവാസമിതികൾ രൂപീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പാത കടന്നുപോകുന്ന ഇടങ്ങളിലെല്ലാം വിശദീകരണ യോഗം നടത്തും.ഏതു സർക്കാർ വന്നാലും പദ്ധതിയെ അവഗണിക്കാനാവില്ലെന്നു പറഞ്ഞ ശ്രീധരൻ, കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മൂന്നു മാസം കൊണ്ട് ആവശ്യമായ അനുമതികളെല്ലാം ലഭ്യമാക്കുമെന്നും പറഞ്ഞു.

പദ്ധതിയുടെ മറ്റു പ്രത്യേകതകൾ:
∙ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ജനശതാബ്ദിയുടെ അതേ നിരക്ക് – 780 രൂപ. റെയിൽവേ അനുവദിച്ചാൽ അതിലും കുറഞ്ഞ നിരക്കിൽ ഓടിക്കാനാകും. ADVERTISEMENT Go AD-FREE

∙ തിരുവനന്തപുരത്തുനിന്നു വിവിധ സ്ഥലങ്ങളിലെത്താനുള്ള സമയം– കൊല്ലം ( 40 മിനിറ്റ്), കൊച്ചി (1.20 മണിക്കൂർ), തൃശൂർ (2 മണിക്കൂർ), കോഴിക്കോട് (2.45 മണിക്കൂർ), കണ്ണൂർ (3.20 മണിക്കൂർ)

∙ ആദ്യഘട്ടത്തിൽ ആകെ 20 സ്റ്റേഷനുകൾ. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിക്കും.

∙ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമി ഉടമസ്ഥനു ലീസിനു നൽകും. പാതയ്ക്കു തടസ്സം വരാത്ത രീതിയിൽ കെട്ടിടം നിർമിക്കാനോ മറ്റോ തടസ്സമുണ്ടാകില്ല. ADVERTISEMENT Go AD-FREE

∙ പാതയ്ക്കു വേണ്ട മുഴുവൻ വൈദ്യുതിയും സോളർ പാനൽ വഴി ഉൽപാദിപ്പിക്കും. സോളർ സ്ഥാപിക്കാൻ ആവശ്യമായ ചെലവ് കൂടി ഉൾപ്പെടുത്തിയാണ് ആകെ പദ്ധതിച്ചെലവ് തയാറാക്കിയത്.

∙ രണ്ടാംഘട്ടത്തിൽ വയനാട്ടിലേക്കു ട്രെയിൻ. കോഴിക്കോട്– കൽപറ്റ യാത്രാസമയം 30 മിനിറ്റ്.

∙ പത്തനംതിട്ടയിൽനിന്ന് 20 മിനിറ്റിൽ പമ്പയിലെത്തുന്ന പാതയും രണ്ടാംഘട്ടത്തിൽ. ADVERTISEMENT GO AD-FREE

∙ രണ്ടാംഘട്ടത്തിലെ കണ്ണൂർ–കാസർകോട് പാത പിന്നീട് മംഗളൂരു വഴി മുംബൈയിലേക്കു നീട്ടാം. മംഗളൂരു–മുംബൈ യാത്രാസമയം ആറു മണിക്കൂർ. English Summary:
E. Sreedharan envisions a daily ridership of five lakh passengers for his proposed semi-high-speed rail project upon completion, expecting 45,000 daily passengers in the first phase alone. This initiative aims to significantly reduce air pollution by shifting 30,000 daily commuters from roads to rail.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478009