ടെഹ്റാൻ∙ യുഎസുമായും ഇസ്രയേലുമായുമുള്ള യുദ്ധം ശക്തമാകുന്നതിനിടെ റഷ്യയുമായുള്ള സഹകരണം തുടരുമെന്നു വ്യക്തമാക്കി ഇറാൻ. എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണു വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്. ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം ദീർഘകാലമായി ഉള്ളതാണെന്നും അതൊരു രഹസ്യമല്ലെന്നും അരാഗ്ചി പറഞ്ഞു. ‘‘ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ല, അത് രഹസ്യവുമല്ല’’– അരാഗ്ചി വിശദീകരിച്ചു. എന്നാൽ റഷ്യ ഇന്റലിജൻസ് സഹായം നൽകുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ അരാഗ്ചി വിസമ്മതിച്ചു. ‘‘അവർ പലവിധത്തിൽ ഞങ്ങളെ സഹായിക്കുന്നുണ്ട്. കൂടുതൽ വിശദമായ വിവരങ്ങള്‍ ലഭ്യമല്ല’’ – അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകവേ, വെടിനിർത്തലിനുള്ള സാധ്യതയും അരാഗ്ച്ചി തള്ളി.
What you should read next
- ഇറാനെതിരെ കനത്ത പ്രഹരത്തിന് അമേരിക്ക; കരുത്തുറ്റ ബി-1ബി ലാൻസർ ബോംബറുകൾ ബ്രിട്ടനിൽ വിന്യസിച്ചു Europe News
അതേസമയം ഇറാനും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. ഇതേ പരിപാടിയിൽ നടന്ന മറ്റൊരു അഭിമുഖത്തിലായിരുന്നു മൈക്ക് വോൾട്സ് ഇറാൻ–റഷ്യ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ‘‘റഷ്യൻ പിന്തുണ യുദ്ധക്കളത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. അവർ നൽകുന്ന സഹായം അത്ര ഫലപ്രദല്ല’’ – മൈക്ക് വോൾട്സ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷിയെ യുഎസ് സൈന്യം ലക്ഷ്യമിടുന്നുണ്ടെന്നും മൈക്ക് വോൾട്സ് വ്യക്തമാക്കി.
What you should read next
- റഷ്യൻ വിമാനത്തിൽ 117 ഇറാൻ പൗരന്മാരെ ഒഴിപ്പിച്ചു; വിമാനത്തിൽ മൃതദേഹങ്ങളും Latest News
JUST IN
-
8 MINUTES AGO ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
-
18 MINUTES AGO ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം Latest News
-
39 MINUTES AGO കളിക്കാതെ കിട്ടിയതല്ല, ഇത് സഞ്ജു പൊരുതി നേടിയ മോഹക്കപ്പ്, മലയാളികളിൽ ഒരുവന്റെ ലോക വിജയം Cricket
VIEW MORE
English Summary:
Iran and Russia relation: Iran continues its cooperation with Russia amidst escalating conflicts with the US and Israel. Iranian Foreign Minister Abbas Araghchi clarified this stance in an interview, stating that the relationship between Iran and Russia is long-standing and not a secret. |