search

താരിഫിൽ ട്രംപിന് വീണ്ടും തിരിച്ചടി; സുപ്രീം കോടതി ‘മിണ്ടാതിരുന്ന’ വിഷയത്തിൽ സുപ്രധാന വിധിയുമായി കീഴ്ക്കോടതി

cy520520 3 hour(s) ago views 148
  



ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ പകരംതീരുവ ചട്ടവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്നുകാട്ടി യുഎസ് സുപ്രീം കോടതി അസാധുവാക്കിയത് കഴിഞ്ഞമാസമായിരുന്നു. ആ വിധിയിലും പക്ഷേ, സുപ്രീം കോടതി റീഫണ്ടിനെ കുറിച്ച് മിണ്ടിയിരുന്നില്ല. എന്നാൽ, ന്യൂയോർക്കിലെ ഫെഡറൽ കോടതി ഇക്കാര്യത്തിൽ ഇന്നലെ വ്യക്തത വരുത്തിയത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി.
ALSO READ

  • MARKET SCAN - LIVE പ്രമേയം ചീറ്റി; ട്രംപ് യുദ്ധം തുടരും, വെടിനിർത്താൻ ഇറാന്റെ ‘രഹസ്യ’ ചർച്ച, ആവേശം ചോർന്ന് സ്വർണം, എണ്ണയും ഓഹരിയും മേലോട്ട് Stock Market
      

         
    •   
         
    •   
        
       


പകരംതീരുവ അടച്ച എല്ലാവരും റീഫണ്ടിന് അർഹരാണെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് ജഡ്ജി റിച്ചാർഡ് ഈറ്റൺ വ്യക്തമാക്കി. ഇതോടെ യുഎസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയൊരു നിതുകി റീഫണ്ട് പ്രക്രിയയ്ക്കാണ് കളമൊരുങ്ങുന്നത്. 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചത്. ഏപ്രിൽ‌ മുതൽ നടപ്പാക്കുകയും ചെയ്തു. അന്നുമുതൽ പിരിച്ചെടുത്ത തീരുവയെല്ലാം ട്രംപ് ഭരണകൂടം ഇനി മടക്കിനൽകേണ്ടിവരും.

തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക് മാത്രമല്ല, പകരംതീരുവ അടച്ച എല്ലാ കമ്പനികളും റീഫണ്ടിന് അർഹരാണെന്ന് ജഡ്ജി പറഞ്ഞു. ഇതു സംബന്ധിച്ച കേസുകൾ കോടതി പരിഗണിക്കും. ഡിസംബർ വരെയുള്ള കണക്കുപ്രകാരം ഏകദേശം 130 ബില്യൻ ഡോളറാണ് (11.78 ലക്ഷം കോടി രൂപ) ട്രംപ് ഭരണകൂടം പകരംതീരുവയായി പിരിച്ചത്.
ALSO READ

  • Gold Price - Live സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്? ഖമനയിയുടെ ‘പുത്രൻ’ ഉൾപ്പെടെ 4 കാര്യം നിർണായകം Commodity
      

         
    •   
         
    •   
        
       


അതേസമയം, റീഫണ്ട് നടപടികൾക്കായി ട്രംപ് ഭരണകൂടം സാവകാശം ചോദിച്ചേക്കും. സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് എല്ലാ രാജ്യങ്ങൾക്കും പൊതുവായി 10% വീതം പകരംതീരുവ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് അദ്ദേഹം 15 ശതമാനത്തിലേക്ക് ഉയർത്തിയെങ്കിലും 10 ശതമാനം തന്നെയാണ് പ്രാബല്യത്തിലുള്ളത്. 15 ശതമാനമാക്കുന്ന ഉത്തരവ് ഈയാഴ്ച പുറത്തുവന്നേക്കും. ഈ വർഷം ഓഗസ്റ്റോടെ പകരംതീരുവ സുപ്രീം കോടതി വിധിക്കുമുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചനയും ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
ALSO READ

  • ഏലേലയ്യാ..!! ഗ്വാട്ടിമാലയെ മലർത്തിയടിക്കാൻ ഇന്ത്യ; ഏലം വിപണിയിൽ വൻ മുന്നേറ്റം, കേരളത്തിന് പ്രതീക്ഷ Commodity
      

         
    •   
         
    •   
        
       

READ NEXT

  • \“താഴത്തില്ലെന്ന്\“ ട്രംപ്, യുദ്ധം തുടരാൻ \“പ്ലാൻ ബി\“, സെക്ഷൻ 122 ; ചൈനയെ കുരുക്കിയ വകുപ്പുകളും ഒരുങ്ങുന്നു Economy
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Will Trump refund $130B tariffs after court loss? Will the US government be forced to return $130 billion in “illegal“ tariffs to global companies?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164281