തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ പാർട്ടി തലത്തിൽ കർശന നടപടികൾ വേണമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് സുധീരൻ പറഞ്ഞു.
- Also Read ‘ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് വലിയ വർത്തമാനം പറയുന്നത്, എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം’
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പരാതിക്ക് മുൻപ് തന്നെ പാർട്ടി നടപടി സ്വീകരിച്ചു. ഇതുവരെ കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികൾക്ക് മാതൃകയായാണ് പ്രവർത്തിച്ചത്. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ കുറച്ചു കൂടി മോശമായി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും സുധീരൻ പറഞ്ഞു.
- Also Read കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി വിഷയത്തിൽ സംസാരിച്ചു. രാഹുലിന് എതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടതായും സുധീരൻ പറഞ്ഞു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
VM Sudheeran Demands Action Against Rahul Mankootathil: Sudheeran suggests Rahul Mankootathil should resign his assembly membership, emphasizing the need for swift and exemplary disciplinary measures from the party leadership. |