search

‘റോഡപകടം 50% കുറയ്ക്കും; അതിവേഗ റെയിലിന് സിൽവർലൈനിനേക്കാൾ കുറ‍ഞ്ഞ ഭൂമി’

deltin33 1 hour(s) ago views 942
  



തിരുവനന്തപുരം∙ തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിലിനായുള്ള വിശദമായ പഠന റിപ്പോർട്ട് മേയിൽ പൂർത്തിയാക്കുമെന്നു മെട്രോമാൻ ഇ.ശ്രീധരൻ. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് സ്റ്റേറ്റ് സെന്റർ സംഘടിപ്പിച്ച സാങ്കേതിക സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിവേഗപാത സംസ്ഥാനത്തെ റോഡപകടങ്ങൾ 50% കുറയ്ക്കും. തിരുവനന്തപുരം സെൻട്രൽ മുതൽ തിരുവനന്തപുരം വിമാനത്താവളം വരെയുള്ള പാത ഭൂമിക്കടിയിലൂടെയാകും ക‌ടന്നു പോകുക.  
What you should read next

  • ശബരി റെയില്‍പ്പാത: ഭൂമിയേറ്റെടുക്കലിന് അനുമതി, ആകെ 305.71 ഹെക്ടർ Latest News
      

         
    •   
         
    •   
        
       


സിൽവർലൈനിനേക്കാൾ നാലിലൊന്ന് ഭൂമി മാത്രമാണു പാതയ്ക്കായി ആവശ്യമായി വരിക. കൊങ്കൺ െറയിൽവേയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു 4 മാസം കഴിഞ്ഞാണു പദ്ധതിക്ക് കേന്ദ്രാനുമതി വന്നത്. അതിവേഗ റെയിൽ പദ്ധതിക്കു സംസ്ഥാനത്ത് ഭരണത്തിൽ വരുന്നവരുടെ താൽപര്യവും പ്രധാനമാണ്. 5 സെക്ഷനുകളാക്കി തിരിച്ചു പദ്ധതി 5 വർഷം കൊണ്ടു പൂർത്തിയാക്കാൻ സാധിക്കും.  
What you should read next

  • സംസ്ഥാനത്ത് മലയാള ഭാഷ നിർബന്ധമാകും; ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ Latest News
      

         
    •   
         
    •   
        
       


വേഗപാത വന്നാൽ കേരളത്തിൽ റെയിൽവേ മൂന്നും നാലും പാത നിർമിക്കേണ്ട ആവശ്യം വരില്ല. ദീർഘദൂര ‌ട്രെയിനുകളായിരിക്കും കൂടുതലായി നിലവിലുള്ള റെയിൽവേ പാതയിൽ ഓടുക. കേരളത്തിനുള്ളിലെ യാത്രയ്ക്കു പ്രധാന യാത്രമാർഗമായി അതിവേഗ റെയിൽ മാറും. സിൽവർലൈൻ പദ്ധതിയേക്കാൾ അതിവേഗ റെയിലിനു ചെലവു കുറയാൻ കാരണം പാതയിൽ ചരക്ക് ട്രെയിനുകളോട‌ിക്കാൻ പദ്ധതിയില്ലാത്തത് കൊണ്ടാണ്. ആക്സിൽ ലോഡ് കുറയുന്നത്  പദ്ധതി ചെലവു കുറയ്ക്കും. തിരുവനന്തപുരം മെട്രോ ആദ്യ രൂപത്തിൽ നിന്നു മാറ്റി ഡിസൈനിലും മാറ്റം വരുത്തിയതു കൊണ്ടാണ് അനുമതി ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
JUST IN


  • 2 MINUTES AGO   ‘റോഡപകടം 50% കുറയ്ക്കും; അതിവേഗ റെയിലിന് സിൽവർലൈനിനേക്കാൾ കുറ‍ഞ്ഞ ഭൂമി’ Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   വ്യോമപാതയിൽ ഭാഗിക ഇളവുകൾ; നാളെ മുതൽ കൂടുതൽ സർവീസുകൾക്ക് തുടക്കം Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രണ്ടു പതിറ്റാണ്ട് മുടങ്ങിക്കിടന്ന പദ്ധതിയുടെ പൂർത്തീകരണം Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
E.Sreedharan on High-speed rail: High-speed rail in Kerala promises to reduce road accidents by 50% and requires significantly less land than the SilverLine project. Metroman E. Sreedharan highlighted that the Thiruvananthapuram-Kannur corridor could be completed in five years and will transform intra-state travel.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477658