search

ആദ്യം ദേനയെ മുക്കി, ഇനി ബുഷെഹർ?; കപ്പൽ ശ്രീലങ്കന്‍ തീരത്ത്

cy520520 1 hour(s) ago views 141
  



കൊളംബോ∙ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ ഇറാൻ നാവികസേനയുടെ കപ്പൽ മുങ്ങിയതിനെ തുടർന്ന് ലോകത്തിന്റെ ശ്രദ്ധ ഇറാന്റെ സൈനിക ടാങ്കറായ \“ബുഷെഹറി\“ലേക്ക്. ശ്രീലങ്കയുടെ തെക്കൻ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ (74 കിലോമീറ്റർ) അകലെവച്ചാണ് ഇറാന്റെ ദേന കപ്പൽ ഇന്നലെ യുഎസ് ആക്രമിച്ചത്. ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം.
What you should read next

  • IRAN-US CONFLICT ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും Latest News
      

         
    •   
         
    •   
        
       


രാജ്യാന്തര സമുദ്ര മേഖലയിലായിരുന്നു ദേന. എന്നാൽ, കൊളംബോ തുറമുഖത്തിന് 10 നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) അകലെയാണ് ബുഷെഹർ നങ്കൂരമിട്ടിരിക്കുന്നത്. ശ്രീലങ്കയുടെ ജലപരിധിക്കുള്ളിലാണിത്. ഇതിനെയും യുഎസ് ആക്രമിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇറാന്റെ 17 യുദ്ധക്കപ്പലുകളെ തകർത്തെന്നാണ് യുഎസ് അവകാശവാദം.
What you should read next

  • IRAN-ISRAEL CONFLICT ഇറാന് ഹോർമുസ് നിയന്ത്രിക്കാനാകുമോ?: പറ്റും, യുദ്ധകാലത്ത്; ഇന്ത്യയ്ക്ക് ബദൽ മാർഗങ്ങളുണ്ട് Latest News
      

         
    •   
         
    •   
        
       


ദേനയിൽ 180 ആളുകളാണ് ഉണ്ടായിരുന്നത്. 87 പേർ കൊല്ലപ്പെട്ടു. കപ്പലിൽനിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ശ്രീലങ്കൻ സേന 32 പേരെ രക്ഷിച്ചു. 61 പേരെ കാണാതായി. ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂ, മിലൻ നാവികാഭ്യാസം എന്നിവയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ദേന.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @EasternNavalCommand എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 9 SECONDS AGO   IRAN-ISRAEL CONFLICT ആദ്യം ദേനയെ മുക്കി, ഇനി ബുഷെഹർ?; കപ്പൽ ശ്രീലങ്കന്‍ തീരത്ത് Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   മാരകമായ \“ക്ലസ്റ്റർ\“ മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി ഇസ്രയേൽ;കിലോമീറ്ററുകളോളം ദൂരത്തിൽ നാശം, റഷ്യയോ ചൈനയോ? Defence
      

         
    •   
         
    •   
        
       

  • 13 MINUTES AGO   സിപിഎം വിമതവേദിയിൽ പി.കെ.ശശി; മുദ്രാവാക്യം വിളികളോടെ സ്വീകരണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran-Israel Tension: US submarine attacks Iranian naval vessel Dena off Sri Lankan coast. Iran\“s tanker Bushehr anchored near Colombo port within Sri Lankan territorial waters, raising concerns over potential US attack.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164266