യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നതും ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഇ.ഡി മുമ്പാകെ ശബരിമല തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യലിന് ഹാജരായതും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ.ശ്യാമളയുടെയും കെ.കെ.ശൈലജയുടെയും സ്ഥാനാർഥിത്വത്തിൽ ധാരണയായതും ശ്രദ്ധിക്കപ്പെട്ടു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന റിപ്പോർട്ടും സിപിഎം ബന്ധം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ചു മുൻമന്ത്രി ജി.സുധാകരന്റെ സമൂഹമാധ്യമ കുറിപ്പും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുല്ല ഖമനയിയുടെ സ്മരണാർത്ഥം നടത്താനിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി മുമ്പാകെ ശബരിമല തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി 41 ദിവസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണു ജയിൽ മോചിതനായത്. എന്നാൽ ഇ.ഡി തന്ത്രിയെ കേസിൽ പ്രതിയാക്കിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുമ്പോള്‍ പകരം തളിപ്പറമ്പില്‍ ഭാര്യ പി.കെ.ശ്യാമളയെ രംഗത്തിറക്കാന്‍ സിപിഎം. കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേയ്ക്ക് മാറും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ADVERTISEMENT Go AD-FREE
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന് റിപ്പോർട്ട്. നിതീഷ് ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാർച്ച് അഞ്ചിന് രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുമാണു വിവരം. പത്രിക സമർപ്പണത്തിനുള്ള നടപടിക്രമങ്ങൾ പാർട്ടി പൂർത്തിയാക്കി. നിതീഷ് സ്ഥാനമൊഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുെമന്നും നിതീഷിന്റെ മകന്‍ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് സൂചന.
സിപിഎം ബന്ധം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ചു മുൻമന്ത്രി ജി.സുധാകരന്റെ സമൂഹമാധ്യമ കുറിപ്പ്. ഇത്തവണ അദ്ദേഹം അംഗത്വം പുതുക്കിയിട്ടില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹത്തിന്റെ അംഗത്വം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കൾ തന്നോട് അന്വേഷിച്ചില്ല തുടങ്ങി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും കുറിപ്പിലുണ്ട്. ADVERTISEMENT Go AD-FREE
JUST IN
4 MINUTES AGO യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നു; ഇറാനിൽ മരണസംഖ്യ 1000 കടന്നു - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
1 HOUR 27 MINUTES AGO 11 വർഷം മുമ്പ് പീഡനം; ട്യൂഷൻ അധ്യാപകന് 18 വര്‍ഷം കഠിനതടവ് Latest News
1 HOUR 44 MINUTES AGO സംസ്ഥാനത്ത് മലയാള ഭാഷ നിർബന്ധമാകും; ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ Latest News
VIEW MORE
English Summary:
TODAY\“S RECAP 4-3-2026