തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുമ്പോള്‍ പകരം തളിപ്പറമ്പില്‍ ഭാര്യ പി.കെ.ശ്യാമളയെ രംഗത്തിറക്കാന്‍ സിപിഎം. കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേയ്ക്ക് മാറും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
What you should read next
സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ സംസ്ഥാന സമിതിയില്‍ അന്തിമ അംഗീകാരം നല്‍കും. പേരാമ്പ്ര സീറ്റ് സിപിഎം സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കില്ല. ഇവിടെ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ തന്നെ മത്സരിക്കും. മട്ടന്നൂരില്‍ വി.കെ.സനോജ് സ്ഥാനാര്‍ഥിയാകും. ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനാവും രംഗത്തിറങ്ങുക. എം.എം.മണിക്കു വേണ്ടി വാദം ഉയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
JUST IN
16 SECONDS AGO ശൈലജ പേരാവൂരിൽ; തളിപ്പറമ്പിൽ ശ്യാമള: സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി Latest News
7 MINUTES AGO കാത്തിരുന്നത് 10 വര്‍ഷം, മനഃശാസ്ത്രജ്ഞനെ ഇറക്കി \“ചടങ്ങ്\“ തെറ്റിച്ച മാർക്കറ്റിങ് ക്യാംപെയിൻ, ചായ മാത്രം കുടിക്കുന്ന നാട്ടിൽ കാപ്പി ഹിറ്റ് ആക്കിയ കഥ Business News
20 MINUTES AGO നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും Latest News
VIEW MORE
English Summary:
State Secretariat Decision: CPM reveals new candidate list for Kerala Assembly elections, with P.K. Shyamala in Taliparamba and K.K. Shailaja moving to Peravoor after reaching an understanding at the State Secretariat.