search

തളിപ്പറമ്പിൽ ജയരാജൻ സ്ഥാനാര്‍ഥി ! പ്രാദേശിക എതിർപ്പോ ശൈലജയുടെ വരവോ ? ശ്യാമളയ്ക്ക് വിനയായത് ഇതു മാത്രമല്ല

Chikheang 3 hour(s) ago views 542
  



∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നുള്ള സിപിഎം സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനോ മാധ്യമപ്രവർത്തകനായയ നികേഷ് കുമാറോ എത്തിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ചതെങ്കിലും പ്രാദേശികമായി എതിർപ്പുയർന്നു. അതിനാൽ ഒത്തുതീർപ്പു സ്ഥാനാർഥിയായി എം.വി. ജയരാജനെ നിർദേശിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരാകുകയായിരുന്നു. കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ തയ്യാറായതോടെ ജില്ലയിൽ വനിതാ പ്രാതിനിധ്യവുമായി. വനിതാ സ്ഥാനാർഥി എന്ന നിലയിലായിരുന്നു ശ്യാമളയെ പരിഗണിച്ചത്. ഇതിനിടെ രാവിലെ എം.വി. ജയരാജൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി കണ്ടു ചർച്ച നടത്തി. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് അവസാന ധാരണയാകും.
What you should read next

  • അത് പിണറായിയുടെ തീരുമാനം! സണ്ണി വക്കീലിനെ തളയ്ക്കാൻ ശൈലജ ടീച്ചറിനു കഴിയുമോ ? പക്ഷേ പേരാവൂർ പറയുന്നത് Latest News
      

         
    •   
         
    •   
        
       


പാർട്ടി ഘടകങ്ങളിൽ സജീവമാണ് ശ്യാമളയെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ അദ്ദേഹം ഒഴിയുന്ന മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് സിപിഎം രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനം ഉയർന്നത്. മുൻ എംഎൽ എ ജയിംസ് മാത്യുവിന്റെ ഭാര്യയായ സുകന്യയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ആദ്യം ഉയർന്നതെെങ്കിലും പിന്നീട് ശ്യാമളയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ആ തീരുമാനമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്താൻ ആലോചിക്കുന്നത്. ശ്യാമളയ്ക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സംസ്ഥാന നേതാക്കളിൽ ചിലർക്ക് അഭിപ്രായമുണ്ട്.

കണ്ണൂർ ജില്ലയിലെ എടക്കാട് (പുനർനിർണയത്തിനു ശേഷം ധർമടം) മണ്ഡലത്തിൽ നിന്ന് 1996–ൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എംവി ജയരാജനെയാണ് സിപിഎം തളിപ്പറമ്പിൽ പരിഗണിക്കുന്നത്. ജില്ലാ നേതൃത്വത്തിനും ജയരാജൻ സ്വീകാര്യനാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് തളിപ്പറമ്പ്. ജയരാജനു പകരം നികേഷ് കുമാറിനും നറുക്ക് വീണേക്കാം. പേരാവൂരിലേക്ക് മാറ്റിയ കെ.കെ.ശൈലജയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കണമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അതിനു സാധ്യതയില്ല. ശൈലജയെ തളിപ്പറമ്പിൽ നിർത്തി, പകരം കഴിഞ്ഞ പ്രാവശ്യം സണ്ണി ജോസഫിനെതിരെ മികച്ച മത്സരം കാഴ്ച വച്ച സക്കീർ ഹുസൈനെ പേരാവൂരിൽ സ്ഥാനാർഥിയാക്കാമെന്നും അഭിപ്രായമുണ്ട്.
JUST IN


  • 1 MINUTE AGO   തളിപ്പറമ്പിൽ ജയരാജൻ സ്ഥാനാര്‍ഥി ! പ്രാദേശിക എതിർപ്പോ ശൈലജയുടെ വരവോ ? ശ്യാമളയ്ക്ക് വിനയായത് ഇതു മാത്രമല്ല Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   മകളുടെ വിവാഹം ക്ഷണിക്കാൻ പോകുമ്പോൾ അപകടം: റിട്ട. അധ്യാപകനു ദാരുണാന്ത്യം Palakkad
      

         
    •   
         
    •   
        
       

  • 15 MINUTES AGO   കുവൈത്ത്, ദമാം, ബഹ്റൈൻ സർവീസുകൾ പുനരാരംഭിക്കും; ആഴ്ചയിൽ 3 വീതം സർവീസുകൾ Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Assembly Election 2026: In the upcoming assembly elections, M.V. Jayarajan, a member of the state secretariat, or journalist Nikesh Kumar, is likely to be the CPM candidate from the Taliparamba constituency. Although the district secretariat proposed the name of MV Govindan\“s wife, P.K. Shyamala, there was local opposition. Therefore, the state leadership was compelled to propose M.V. Jayarajan as a compromise candidate.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168768