search

പഹൽഗാം ഭീകരാക്രമണത്തിലെ ഡിജിറ്റൽ സാക്ഷി: ഗൂഢാലോചനകളും തയാറെടുപ്പുകളും കണ്ടെത്താൻ ഗോപ്രോ ക്യാമറ

cy520520 1 hour(s) ago views 352
  



പഹൽഗാമിൽ 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം ഏറ്റവും ക്രൂരവും ഭീരുത്വം നിറഞ്ഞതുമായ കടന്നാക്രമണങ്ങളിലൊന്നായിരുന്നു. നേപ്പാൾ പൗരൻ ഉൾപ്പെടെയുള്ള 26 നിരപരാധികൾ കൊല്ലപ്പെട്ട ഈ ദാരുണസംഭവത്തിന് പിന്നിലെ ഗൂഢാലോചനകളുടെ വേരറുക്കാനും, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അന്വേഷണ ഏജൻസികൾ ഊർജിതമായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി എൻഐഎ (NIA) കണ്ടെടുത്ത നിർണായകമായ ഒരു ഡിജിറ്റൽ തെളിവ്, ഭീകരരുടെ ആസൂത്രണങ്ങളിലേക്ക് വെളിച്ചം വീശുകയാണ്; ഒരു ഗോപ്രോ (GoPro) ക്യാമറ. ഈ ഡിജിറ്റൽ സാക്ഷിയിലൂടെ ഭീകരരുടെ വലക്കണ്ണികൾ എങ്ങനെയാണ് അന്വേഷണ ഏജൻസികൾ പൊട്ടിച്ചെറിയുന്നത് എന്ന് പരിശോധിക്കാം.

  • ഇസ്രയേലിലെത്തിയത് ഖൈബർ ഷെകാൻ? ഇറാന്റെ മാരക ലോങ് റേഞ്ച് മിസൈൽ, ഭീകര വിനാശം Defence
      

         
    •   
         
    •   
        
       


ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനകളും തയാറെടുപ്പുകളും കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് ഡിജിറ്റൽ തെളിവുകളെയാണ്. പഹൽഗാം കേസിൽ എൻഐഎയ്ക്ക് ലഭിച്ച ഹീറോ 12 (Hero 12 Black) സീരീസിലുള്ള ഗോപ്രോ ക്യാമറ ഇത്തരത്തിലൊന്നാണ്.

എന്താണ് ഗോപ്രോ (GoPro)?

സാഹസിക കായിക വിനോദങ്ങൾ, യാത്രകൾ എന്നിവ പകർത്താൻ ഉപയോഗിക്കുന്ന ചെറിയ, എന്നാൽ വളരെ കരുത്തുറ്റ ആക്ഷൻ ക്യാമറകളാണിവ. അമേരിക്കൻ കമ്പനിയായ വുഡ്മാൻ ലാബ്സ് (ഇപ്പോൾ GoPro Inc.) ആണ് ഇതിന്റെ നിർമ്മാതാക്കൾ. 2002ൽ നിക്ക് വുഡ്മാൻ എന്ന വ്യക്തിയാണ് കമ്പനി സ്ഥാപിച്ചത്.

  • ഇരമ്പലും മിസൈലുമില്ല; മിന്നിത്തിളങ്ങിയെത്തുന്ന കൊലയാളികൾ! ഡ്രോൺ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ Defence
      

         
    •   
         
    •   
        
       


ശരീരത്തിലോ വാഹനങ്ങളിലോ ഹെൽമെറ്റിലോ എളുപ്പത്തിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ, ഭീകരർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ രഹസ്യമായി നിരീക്ഷിക്കാനും വഴികൾ റെക്കോർഡ് ചെയ്യാനും ഇത്തരം ക്യാമറകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഏതൊരു സ്മാർട്ട് ഇലക്ട്രോണിക് ഉപകരണവും ആദ്യമായി ഓൺ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങുന്ന പ്രക്രിയയെയാണ് ആക്റ്റിവേഷൻ (Activation) എന്ന് പറയുന്നത്.ഗോപ്രോ ക്യാമറകൾ ആദ്യമായി സ്മാർട്ട്ഫോണിലെ \“GoPro Quik\“ ആപ്പുമായി ബന്ധിപ്പിച്ചോ, ഇന്റർനെറ്റ് വഴിയോ ആണ് പലപ്പോഴും സെറ്റപ്പ് ചെയ്യുന്നത്. ഈ സമയത്ത് ക്യാമറയുടെ സീരിയൽ നമ്പർ, ഇന്റർനെറ്റ് കണക്ഷന്റെ ഐപി അഡ്രസ് (IP Address), ലൊക്കേഷൻ, സമയം തുടങ്ങിയ വിവരങ്ങൾ കമ്പനിയുടെ സെർവറുകളിൽ ഡിജിറ്റൽ രേഖകളായി (Logs) സൂക്ഷിക്കപ്പെടും.

പഹൽഗാം കേസിൽ, 2024 ജനുവരി 30ന് ചൈനയിലെ ഡോങ്ഗ്വാനിൽ (Dongguan) വച്ചാണ് ഈ ക്യാമറ ആദ്യമായി ഇന്റർനെറ്റുമായി കണക്ട് ചെയ്യപ്പെടുകയോ ആക്റ്റിവേറ്റ് ചെയ്യപ്പെടുകയോ ചെയ്തതെന്ന് കമ്പനിയുടെ സെർവറിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ചൈന, ദുബായ് പോലുള്ള രാജ്യങ്ങളിലെ ഇലക്ട്രോണിക് ഹബ്ബുകളിൽ നിന്ന് മൊത്തക്കച്ചവടക്കാർ വഴി ബില്ലുകളില്ലാതെ സാധനങ്ങൾ വിൽക്കുന്ന അനൗദ്യോഗിക വിപണികൾ വഴിയാണ് ഇവ കൂടുതലും കൈമാറ്റം ചെയ്യപ്പെടുന്നത്.

ക്യാമറയുടെ സീരിയൽ നമ്പർ വച്ച് നിർമാതാക്കൾ ഏത് വിതരണക്കാരനാണ് അത് നൽകിയതെന്ന് കണ്ടെത്തും. ഈ കേസിൽ ചൈനയിലെ എഇ ഗ്രൂപ് എന്ന ഡിസ്ട്രിബ്യൂട്ടർക്കാണ് ഗോപ്രോ കമ്പനി ഇത് നൽകിയത്. വിതരണക്കാരിൽ നിന്ന് ആ ക്യാമറ ഏത് കടയിലേക്കാണ് അല്ലെങ്കിൽ ഏത് റീടെയിലർക്കാണ് പോയത് എന്നതിന്റെ രേഖകൾ പരിശോധിക്കുകയൊക്കെയാണ് സാധാരണ ചെയ്യാറുള്ളത്.
What you should read next

  • ഇസ്രയേൽ-ഇറാൻ പോര്: പശ്ചിമേഷ്യയിൽ മഹാവിനാശത്തിന്റെ പുകച്ചുരുളുകൾ! ഇതെങ്ങോട്ടാണ് മൂന്നാം ലോകയുദ്ധത്തിലേക്കോ? Defence
      

         
    •   
         
    •   
        
       


ഇന്ത്യയും ചൈനയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനോ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനോ നേരിട്ടുള്ള കരാർ (MLAT) ഇല്ലാത്തതിനാൽ, ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി (UNTOC) പ്രകാരം ഇന്ത്യ ഒരു ലെറ്റർ റൊഗേറ്ററി (Letter of Rogatory - എൽ.ആർ) ചൈനീസ് കോടതികൾക്ക് കൈമാറും. ചൈനീസ് അന്വേഷണ ഏജൻസികൾ അവിടെ അന്വേഷണം നടത്തി വിവരങ്ങൾ ഇന്ത്യക്ക് കൈമാറാൻ ഈ ഔദ്യോഗിക അഭ്യർത്ഥന സഹായിക്കും. English Summary:
Pahalgam terror attack investigation is leveraging digital evidence like a GoPro camera to unravel the plot. This digital witness is crucial for NIA to trace the terrorists\“ movements and plans.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164186