search

കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ

Chikheang 4 hour(s) ago views 791
  



മുംബൈ∙ ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച ‘വിഎസ്ആർ വെഞ്ചേഴ്‌സ്’ എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി. വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിന്റെ സീറ്റിൽ ഒരാൾ ഉറങ്ങുന്ന വിഡിയോ ജയ് പവാർ പങ്കുവച്ചു. വിഎസ്ആർ കമ്പനി ഉടമ രോഹിത് സിങ്ങാണ് പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.  
What you should read next

  • അജിത് പവാറിന്റെ മരണം: അപകടമുണ്ടാക്കിയ കമ്പനിയുടെ വിമാനത്തിൽ ഫഡ്നാവിസും സുനേത്രയും, വിവാദം Latest News
      

         
    •   
         
    •   
        
       


എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What you should read next

  • IRAN-ISRAEL CONFLICT ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ? Latest News
      

         
    •   
         
    •   
        
       


അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിങ്ങിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മോശം കാഴ്ചപരിധിയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിനു കാരണം. ലാൻഡിങ്ങിന് ആവശ്യമായ 5 കിലോമീറ്റർ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ജനുവരി 28ന് നടന്ന അപകടത്തിൽ അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് പൈലറ്റുമാർ, വിമാനത്തിലെ ജീവനക്കാരൻ എന്നിവരുൾപ്പെടെ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   ശ്രീനാരായണ ഗുരു, വി.ടി. ഭട്ടതിരിപ്പാട്, ടി.എസ്. തിരുമുമ്പ്: ഓർമകൾ അനശ്വരമാക്കി സാംസ്കാരിക കേന്ദ്രങ്ങൾ, ദൃശ്യ വിസ്മയമൊരുക്കാൻ തിയറ്ററുകളും Business News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   ഗൾഫിൽ യുദ്ധം, വിമാനയാത്ര മുടങ്ങി; കോവളത്ത് തമ്പടിച്ച് വിദേശ വിനോദ സഞ്ചാരികൾ Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Jay Pawar Alleges Pilot Negligence: Ajit Pawar\“s son has come forward with serious allegations against VSR Ventures, the company that operated the Learjet 45XR aircraft involved in the crash that killed his father and four others. He shared a video of the pilot sleeping in the cockpit, claiming it was the company owner, Rohit Singh, and is demanding immediate action from the DGCA.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168644