search

മുഖച്ഛായ മാറ്റി കായിക കേരളം; ഒരുങ്ങിയത് ലോക നിലവാരത്തിൽ 200 കോടിയുടെ വൻ പദ്ധതികൾ

Chikheang 6 hour(s) ago views 1106
  

  

  



കായിക കേരളത്തിന്റെ മുഖച്ഛായ മാറുകയാണ്, അതിവേഗം, ലോകോത്തര നിലവാരത്തിൽ. വയനാട്ടിലും കാസർഗോഡും കൊല്ലത്തും തൃശൂരിലും രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും പൂർത്തിയായി. ഏകദേശം 200 കോടി രൂപയാണ് കിഫ്ബി വിവിധ പദ്ധതികൾക്കായി ചെലവിട്ടത്.

കായിക മേഖലയിൽ നിലവിൽ സജീവമായവർക്കും ഈ രംഗത്ത് കഴിവുതെളിയിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്കും വലിയ പ്രയോജനവും കരുത്തും ഈ പദ്ധതികൾ നൽകുന്നു. കാസർഗോഡ് തൃക്കരിപ്പൂരിൽ വിശാലമായ 10 ഏക്കറിലാണ് സ്പോർട്സ് കോംപ്ലക്സ്. മൾട്ടിപർ‌പ്പസ് ഇൻഡോർ സ്റ്റേഡിയം ആണ് പ്രധാന ആകർഷണം. 29.32 കോടി രൂപയാണ് ചെലവ്.

കായിക കേരളത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് വയനാടും. കൽപറ്റയിൽ‌ 17.71 കോടി രൂപ ചെലവിട്ടാണ് എം.ജെ. ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയം നിർമാണം. ഇവിടെ സിന്തറ്റിക് ട്രാക്കിനു മാത്രം ചെലവ് 5 കോടി രൂപ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയത്തിന് കിഫ്ബി ചെലവിട്ടത് 36.87 കോടി രൂപ. വമ്പൻ ടൂർണമെന്റുകളും കായികമേളകളും ഇവിടെ നടത്താം.   ഐ.എം. വിജയൻ

ഒരുകാലത്ത് തൃശൂരിന്റെ മാലിന്യമേഖലയായിരുന്ന ലാലൂരിൽ 100 കോടി രൂപ ചെലവിലാണ് മികവുറ്റ കായിക സൗകര്യങ്ങൾ ഒരുങ്ങുന്നത്. 50 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായി. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ പേരിലാണ് സ്റ്റേഡിയം. കൊല്ലം ഇൻഡോർ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കുമാണ് കായിക കേരളത്തിന് കുതിപ്പേകുന്ന മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളും മത്സരവും പരിശീലനവും ഇവിടെ നടത്താനാകും. 45.31 കോടി രൂപയാണ് കിഫ്ബി വഴി പദ്ധതിചെലവ്.   ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT Go AD-FREE English Summary:
How is Kerala transforming sports with 200 crore KIIFB stadiums in Wayanad, Kasaragod, Thrissur, and Kollam?
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168339