കൊച്ചി∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനാണ് പരുക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ ഇരുപതു മീറ്റർ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡൻ ബ്രേക്കിട്ടതോടെ എഎസ്ഐ തെറിച്ചുവീഴുകയായിരുന്നു.
What you should read next
‘കൊല്ലെടാ എന്ന് ആക്രോശിച്ചു, മന്ത്രിക്കുനേരെ ആയുധം ഉപയോഗിച്ചു’: എഫ്ഐആർ Latest News
ഇന്നലെ എസിഎം സ്കൂളിനു സമീപം രാത്രി പതിനൊന്നരയോടെയാണു സംഭവം. ഉദ്യോഗസ്ഥർ കൈ കാണിച്ചതിനെ തുടർന്നു നിർത്തിയ ശേഷം അമിതവേഗതയിൽ കാർ ചീറിപായുകയായിരുന്നു. കാർ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നു പൊലീസ് അറിയിച്ചു. കാറിൽ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണു സംശയം.
What you should read next
ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരുക്ക് Latest News
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
View this post on Instagram
A post shared by Manorama Online (@manoramaonline)
JUST IN
2 MINUTES AGO Live ബോണറ്റിലേക്ക് വീണ എഎസ്ഐയുമായി മുന്നോട്ട്; കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം - വിഡിയോ Latest News
17 MINUTES AGO ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി; ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന Ernakulam
25 MINUTES AGO വർഷങ്ങൾ നീണ്ട പഠനം, പരിശോധന; നാർളം ബ്ലോക്ക് ബോക്സൈറ്റ് ഖനനത്തിനു ടെൻഡർ: ഖനനം 82.15 ഹെക്ടർ സ്ഥലത്ത് Kasargod
VIEW MORE
English Summary:
Kochi Police Officer Injured : Kochi car attack involved a police officer being intentionally run over during a vehicle inspection. This incident resulted in injuries to ASI P.N. Santhosh and the police are investigating the car, suspecting it may have been involved in drug-related activities.