search

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട എൻഐഎ കേസ്: എറണാകുളം സ്വദേശി കീഴടങ്ങി

cy520520 3 hour(s) ago views 909
  



കൊച്ചി∙ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എറണാകുളം സ്വദേശി കീഴടങ്ങി. ആലങ്ങാട്  നീറിക്കോട് പുളിക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസർ അറാഫത്ത് (34) ആണ് കീഴടങ്ങിയത്. കൊച്ചിയിലെ എൻഐഎ കോടതിയിലായിരുന്നു കീഴടങ്ങൽ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, പിഎഫ്ഐ കേസിൽ രണ്ടാം പ്രതിയായ കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി.
What you should read next

  • ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു Latest News
      

         
    •   
         
    •   
        
       


പിഎഫ്ഐ കേസിൽ പ്രതിയായിരുന്ന മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടിൽ വീട്ടിൽ പി. മൊയ്തീൻകുട്ടി യുഎഇയിൽ നിന്ന് എത്തിയപ്പോൾ കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് യാസർ അറാഫത്ത് കീഴടങ്ങിയത്. പിഎഫ്ഐ കേസിൽ ഒളിവിലായിരുന്ന ആറു പേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴു ലക്ഷം രൂപ വരെ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിലൊരാളായ മൊയ്തീൻ കുട്ടി പിടിയിലായതോടെ അന്വേഷണം വിദേശത്തേക്ക് കൂടി വ്യാപിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിരുന്നു. പിഎഫ്ഐയുടെ ആയുധ പരിശീലന വിഭാഗത്തിന്റെ തലവനായിരുന്നു മൊയ്തീൻകുട്ടിയെന്നാണ് എൻഎഐ പറയുന്നത്. മറ്റൊരു പ്രതിയാണ് ഇന്ന് കീഴടങ്ങിയ  യാസർ അറാഫത്ത്.   
What you should read next

  • ചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്: പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം അംഗീകരിച്ചു Latest News
      

         
    •   
         
    •   
        
       


2022 സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇനി പിടിയിലാകാനുള്ളത് നാലു പേരാണ്. പറവൂർ ഏലൂക്കര വടക്കയിൽ വീട്ടിൽ അബ്ദുൽ വഹാബ് (38), പാലക്കാട് മേലേ പട്ടാമ്പി ശങ്കരമംഗലം ജുമാ മസ്ജിദിനു സമീപം ഇട്ടിലത്തൊടിയിൽ വീട്ടിൽ മുഹമ്മദ് മൻസൂർ (43), പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടിൽ അബ്ദുൾ റഷീദ് (35), എടവനക്കാട് എഎഎസ്എം റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ ടി.എ.അയൂബ് (52) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഈ കേസിലെ രണ്ടാം പ്രതിയായ കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതി തള്ളി. 2022ൽ പിഎഫ്ഐ നിരോധിച്ച സമയത്ത് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതാണ് അഷ്റഫ് മൗലവി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഐഎ നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു.
Just in
JUST IN


  • 2 MINUTES AGO   പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട എൻഐഎ കേസ്: എറണാകുളം സ്വദേശി കീഴടങ്ങി Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   \“പ്രഹാർ\“:ഭീകരതയ്ക്ക് ഇനി അതിരുകളില്ലാത്ത മറുപടി;ഡിജിറ്റൽ ഭീഷണികൾക്കും സ്ലീപ്പർ സെല്ലുകൾക്കും പൂട്ടിടും! Defence
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു; റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
PFI case Kerala: An Ernakulam native, who was absconding after being named an accused in cases registered by the National Investigation Agency (NIA) in Kerala in connection with the Popular Front of India (PFI), has surrendered. Muhammed Yasser Arafath (34), a resident of Pulickaparambil house in Neerikkodu, Alangad, surrendered at the NIA court in Kochi. The NIA had previously announced a reward for anyone providing information about him. Meanwhile, the NIA court rejected the bail plea of Karamana Ashraf Moulavi, the second accused in the PFI case.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162152