search

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ

cy520520 Yesterday 21:37 views 1031
  



കോഴിക്കോട് ∙ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
What you should read next

  • Live ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് Latest News
      

         
    •   
         
    •   
        
       


കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന ചില്ലിന്റെ അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
What you should read next

  • വീഴ്ചയില്ല; വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഡോ. ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് Latest News
      

         
    •   
         
    •   
        
       


രണ്ടാഴ്ച മുൻപു മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറും മറ്റും തല്ലിത്തകർത്തു. ഏകദേശം 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തുടർന്ന് ഹോട്ടൽ ജീവനക്കാരന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
JUST IN


  • 1 MINUTE AGO   കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   Live ട്രംപിന്റെ വസതിയിൽ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 30 MINUTES AGO   Live മോസ്കോയിൽ ഡ്രോൺ ആക്രമണം: 7 എണ്ണം വെടിവച്ചിട്ടു, വിമാനത്താവളങ്ങൾ അടച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kozhikode hotel attack: One person has been arrested in connection with an attack on employees and vandalism at a hotel in Mankavu, Kozhikode. The violence erupted after the group was asked to pay their food bill, leading to significant damage and one arrest.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161813