ആലപ്പുഴ∙ തൃക്കുന്നപ്പുഴയിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടി. വെടിവയ്പ്പും കൂട്ടയടിയും നടന്നു. പത്തോളംപേർക്ക് പരുക്കേറ്റു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആയിരുന്നു അക്രമം. പുലർച്ചെയാണ് അക്രമം നടന്നത്. പുളിക്കീഴിൽനിന്നും പല്ലനയിൽനിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും.
What you should read next
- ‘കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം’; കാറിനെച്ചൊല്ലി തർക്കം; കത്തിയെടുത്ത് പഞ്ചായത്ത് സെക്രട്ടറി Latest News
വിഷ്ണു സജിൻ എന്നയാളിന്റെ പക്കൽ എയർ ഗണ്ണുണ്ടായിരുന്നു. സംഘർഷത്തിനിടെ സജിൻ തോക്ക് ചൂണ്ടി. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന സംഘമാണിതെന്ന് നാട്ടുകാർ പറയുന്നു.
JUST IN
-
28 MINUTES AGO രാത്രി വൈദ്യുതി നിലച്ചു, പാലം പൊങ്ങിയില്ല; സ്ത്രീകളും കുട്ടികളും വിദേശികളുമടക്കം മണിക്കൂറുകൾ ബോട്ടിൽ കുടുങ്ങി Kottayam
-
43 MINUTES AGO മോദി ഒരു മാന്യനാണ്, പക്ഷേ ഇത്രയും കാലം യുഎസിനെ പറ്റിക്കുക ആയിരുന്നു, അതു ഞാൻ പൊളിച്ചടുക്കിയെന്ന് ട്രംപ് Business News
-
52 MINUTES AGO കരാറിന് 5 ലക്ഷം കൈക്കൂലി; ബിജെപി എംഎൽഎ അറസ്റ്റിൽ Latest News
VIEW MORE
English Summary:
Violent Clash in Thrikkunnapuzha: Festival clash leads to firing and group violence in Alappuzha. Around 10 people were injured during the Valiya Kulangara Temple festival when two groups clashed and firing took place. |