search

‘കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം’; കാറിനെച്ചൊല്ലി തർക്കം; കത്തിയെടുത്ത് പഞ്ചായത്ത് സെക്രട്ടറി

LHC0088 3 hour(s) ago views 414
  



വെള്ളനാട് (തിരുവനന്തപുരം)∙ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം. തർക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കി. മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. സമിതി ചുമതലയേറ്റ അന്നു മുതൽ പ്രസിഡന്റും സെക്രട്ടറിയുമായി തർക്കമുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായത്.
What you should read next

  • മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News
      

         
    •   
         
    •   
        
       


സെക്രട്ടറി എസ്.സിന്ധു പഞ്ചായത്ത് വാഹനവുമായി പുറത്തു പോയിരുന്നു. 4ന് പാങ്ങയിൽ പരിപാടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് വെള്ളനാട് ശശിയും ചില അംഗങ്ങളും ഇറങ്ങുമ്പോഴും വാഹനം തിരിച്ചെത്തിയില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇവർ പോയത്. പരിപാടിയിൽ പങ്കെടുത്ത് ഇവർ തിരിച്ചെത്തുമ്പോൾ സ്‌ഥലത്തുണ്ടായിരുന്ന പഞ്ചായത്തിലെ ഡ്രൈവറുമായി തർക്കമുണ്ടായി. കയ്യേറ്റത്തിന്റെ വക്കിലെത്തിയതോടെ പഞ്ചായത്ത് അംഗങ്ങൾ ചേർന്നു തടഞ്ഞു. ബഹളത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സെക്രട്ടറി സ്വയം കുത്തുമെന്നു ഭീഷണി മുഴക്കി. കയ്യിൽ കുത്താൻ ആഞ്ഞപ്പോൾ മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. ജോലി ചെയ്യാൻ പ്രസിഡന്റ് അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയുടെ നീക്കം.

ഇതിനിടെ സെക്രട്ടറി തന്നെ കുത്താനാണ് ശ്രമിച്ചതെന്ന് ആരോപിച്ചു വനിതാ പഞ്ചായത്ത് അംഗം പ്രതിഷേധിച്ചു. ഇതും വാക്കേറ്റത്തിൽ കലാശിച്ചു. സ്‌ഥലത്തെത്തിയ ആര്യനാട് വനിതാ എസ്‌ഐയോടും പ്രസിഡന്റ് മോശമായി പെരുമാറിയതായി ആരോപണമുണ്ട്. ഇരുഭാഗവും ഇന്നു രാവിലെ സ്‌റ്റേഷനിലെ ത്തി പരാതി നൽകുമെന്നാണു വിവരം. സത്യപ്രതിജ്‌ഞ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വാഹനവുമായി ബന്ധപ്പെട്ടു പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം ആരംഭിച്ചിരുന്നു.
Just in
JUST IN


  • 1 HOUR 11 MINUTES AGO   Live ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ World
      

         
    •   
         
    •   
        
       

  • 2 HOURS 24 MINUTES AGO   മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 8 MINUTES AGO   വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Vellanad Panchayat is embroiled in a dispute between the President and the Secretary, escalating to a point where the Panchayat Secretary threatened self-harm with a knife. This incident is a continuation of ongoing conflicts since the committee assumed office.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163852