കോഴിക്കോട് ∙ സർക്കാർ മദ്യത്തിനിട്ട ‘മലബാർ മിസ്റ്ററി’യെന്ന പേര് മാറ്റാന്‍ ആലോചന. ‘മിന്നൽ മാജിക്’ എന്ന പേരാണ് പരിഗണനയിൽ. പ്ലാന്റ് ഉദ്ഘാടന വേദിയിൽ ഇന്ന് എക്സൈസ് മന്ത്രി പേര് പ്രഖ്യാപിക്കും. മലബാറെന്ന പേരിടുന്നതിനോട് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി. ലേബൽ അച്ചടിച്ചശേഷമാണ് പേര് മാറ്റുന്നത്.
സർക്കാരിന്റെ മേൽനോട്ടത്തിൽ പാലക്കാട്ട് നിന്നും ഉൽപാദിപ്പിക്കുന്ന ബ്രാണ്ടിക്ക് ‘മലബാർ മിസ്റ്ററി’ എന്ന് പേര് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. മലബാർ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അവഹേളിക്കുന്ന നടപടിയാണിതെന്നും മലബാർ എന്നും നന്മയുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
What you should read next
പെട്രോൾ പമ്പിൽ പുകവലിക്കുന്നത് വിലക്കി; ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ് – വിഡിയോ Latest News
ജനാധിപത്യത്തിൽ ജനങ്ങളുടെ അഭിപ്രായവും വികാരവും മാനിക്കണം. യുഡിഎഫ് ഭരണകാലത്ത് 29 ബാർ മാത്രമുണ്ടായിരുന്ന കേരളത്തിൽ പത്ത് വർഷം കൊണ്ട് എൽഡിഎഫ് ഭരണത്തിൽ ബാറുകളുടെ എണ്ണം 945 ആയി. ഇപ്പോൾ ബാറുകളുടെ പ്രവൃത്തി സമയം രണ്ട് മണിക്കൂർ വർധിപ്പിച്ചിരിക്കുകയാണ്. നിയമസഭയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണിത്. നാടെങ്ങും മദ്യമൊഴുക്കുന്ന ഇത്തരം തീരുമാനങ്ങൾ നേരത്തേ ഇടതുപക്ഷ സർക്കാർ പുറത്തിറക്കിയ പ്രകടന പത്രികകൾക്കെതിരാണെന്ന് ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയ പ്രകടനപത്രിക വിശ്വസിച്ചാണ് ജനം വോട്ട് ചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിച്ച് ഭരണത്തിലെത്തിച്ചതെന്ന് സർക്കാർ മനസ്സിലാക്കണം. സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ രാഷ്ട്രീയ മതഭേദമെന്യ ഒന്നിച്ചുള്ള ജനരോഷം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
7 MINUTES AGO ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് ദേവികുളം എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ Latest News
14 MINUTES AGO ഒരു വയസ്സുവരെ കുഞ്ഞുങ്ങൾക്ക് തേൻ കൊടുക്കരുത്, ഒരു തുള്ളി പോലും; ഗുരുതര നാഡീരോഗം വന്നേക്കാം; ഇത് ഭീകരർ ഉപയോഗിച്ച ജൈവായുധം! Life +
1 HOUR AGO ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ Latest News
VIEW MORE
English Summary:
Kerala Govt Renames Liquor Amid Protests: Malabar Mystery liquor name change is being considered by the Kerala government, with \“Minnal Magic\“ as the likely new name, following significant public and religious objections. This decision comes amidst broader criticism of the LDF government\“s liquor policy, which has been accused of increasing liquor availability in the state.