കടമ്പനാട് (പത്തനംതിട്ട) ∙ സ്വകാര്യ സ്കൂൾ ജീവനക്കാരി ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി, മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരിയാണ് (33) അറസ്റ്റിലായത്. കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്കൂൾ ജീവനക്കാരിയാണു ജീവനൊടുക്കിയത്.
What you should read next
- അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ 2 ഉപാധികൾ Latest News
വീട്ടിൽ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ സുഹൈൽ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമർശമുണ്ടെന്നു സൂചനയുണ്ട്. 14നു രാവിലെയാണു യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തിൽ സംശയമുള്ളതായി വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.
JUST IN
-
1 MINUTE AGO ഫോണിലൂടെ ശല്യം, മാനസിക പീഡനം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ Latest News
-
35 MINUTES AGO ശബരിമല സ്വർണക്കൊള്ള: തന്ത്രിയും പുറത്തേക്ക്, 2 കേസുകളിലും ജാമ്യം Latest News
-
37 MINUTES AGO ‘സിക്കന്ദർ ആവോ... ആവോ’; ക്യാപ്റ്റൻ പാക്ക് വ്യോമസേന പുറത്താക്കിയ ‘റാസ’, ക്രിക്കറ്റിലെ അട്ടിമറി സമ്പത്തിലും തുടരാൻ സിംബാബ്‍വേ, ലക്ഷ്യം ദക്ഷിണാഫ്രിക്ക Business News
VIEW MORE
English Summary:
Youth Congress Secretary Arrested in Kadambanad Suicide Case: The Kadambanad suicide case has led to the arrest of a Youth Congress state secretary, Suhail Ansari. The victim, a private school employee, allegedly mentioned in her suicide note that Suhail was harassing and mentally tormenting her. |