search

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

Chikheang 3 hour(s) ago views 414
  



കൂത്തുപറമ്പ് ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യക്കച്ചവടക്കാരൻ മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എൻ.പ്രദീപൻ (52) ആണ് മരിച്ചത്. കതിരൂർ മൂന്നാം മൈലിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.  

തലശേരി മാർക്കറ്റിൽ നിന്ന് ഓട്ടോയിൽ വിൽപനയ്ക്കുള്ള മത്സ്യവുമായി നരവൂരിലേക്ക് വരുമ്പോൾ മൂന്നാം മൈൽ ടൗണിന് സമീപത്തുവച്ചാണ് അപകടം. പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  English Summary:
A fish vendor has died in a tragic accident in Koothuparamba after a wild boar jumped in front of his auto-rickshaw, causing it to overturn. The incident occurred at Third Mile, Kathirur, near Thalassery
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162598