മക്കൾ വളർന്നുവരുമ്പോൾ മാതാപിതാക്കളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും കൂടും. അതേസമയം ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവിതശൈലി എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ടു വരുമാനവളർച്ചയെക്കാൾ വേഗത്തിൽ ചെലവുകൾ ഉയർന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തികാസൂത്രണം ഇല്ലെങ്കില്‍ കുടുംബത്തിന്‍റെ സമാധാനം പോകും.
പണപ്പെരുപ്പം എല്ലാ മേഖലയിലുമുള്ളതുകൊണ്ട് മൊത്തം ചെലവും ഉയരും. ഇന്നു പ്രതിവർഷം 2.5 ലക്ഷംരൂപ ചെലവഴിക്കുന്ന ഒരു കുടുംബത്തിന് 40 വർഷങ്ങൾക്കുശേഷം അതേ സ്റ്റാറ്റസിൽ ജീവിക്കാൻ 37 ലക്ഷം രൂപയോളം വേണ്ടിവരും. കുട്ടികളുടെ കാര്യത്തിൽ എപ്പോഴും ഏറ്റവും വലിയ ചെലവ് വിദ്യാഭ്യാസത്തിനാണ്.
ALSO READ
- ഇന്ത്യൻ ‘ശതകോടീശ്വരി\“യുടെ ഒറ്റവാക്ക്; യുഎസ് ടെക് ഭീമന്റെ ഓഹരിയിൽ വൻ ഇടിവ്, എതിരാളിക്ക് മുന്നേറ്റം Personal Finance
വിദ്യാഭ്യാസരംഗത്താകട്ടെ, പണപ്പെരുപ്പം പ്രതിവർഷം 7% എന്ന നിലയിലാണ്. അതായത്, ഇന്ന് 50 ലക്ഷം രൂപ മെഡിക്കൽ ബിരുദത്തിനു ചെലവാകുമെങ്കിൽ ഈയിടെ ജനിച്ച നിങ്ങളുടെ മകൻ പഠിക്കാറാകുമ്പോൾ (2 പതിറ്റാണ്ടിനകം) അത് 2 കോടി രൂപയിലെത്താം. എന്തിന്, ഇന്ന് 8 ലക്ഷം രൂപ ഫീസ് വരുന്ന ഒരു എംബിഎ ഡിഗ്രിക്ക് 2045ൽ 30 ലക്ഷത്തോളം രൂപ വേണ്ടിവരും.
ഈ വെല്ലുവിളി നേരിടുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്നവയാണ് മ്യൂച്വൽഫണ്ടിലെ ചൈൽഡ്കെയർ സ്കീമുകൾ. ദീർഘകാല നിക്ഷേപ ആവശ്യങ്ങൾ മുൻനിർത്തിയാണ് ചൈൽഡ്കെയർ ഫണ്ടുകൾ പ്രവർത്തിക്കുക. പൊതുവേ വളർച്ചാസാധ്യത ഉറപ്പാക്കുന്ന ഇക്വിറ്റിക്കൊപ്പം സ്ഥിരത നൽകുന്ന ഡെറ്റിലും ഇവ നിക്ഷേപിക്കും. ADVERTISEMENT Go AD-FREE
വിപണി സാഹചര്യത്തിനനുസരിച്ച് ഇക്വിറ്റിയിലെയും ഡെറ്റിലെയും വിഹിതത്തിൽ മാറ്റംവരുത്തുകയും ചെയ്യും. 5 വർഷമോ, കുട്ടി പ്രായപൂർത്തിയാകുന്നതുവരെയോ ഉള്ള ലോക്ക്-ഇൻ കാലയളവ് അച്ചടക്കത്തോടെ നിക്ഷേപിക്കാൻ മാതാപിതാക്കളെ നിർബന്ധിതരാക്കും. കാലക്രമേണ കോമ്പൗണ്ടിങ്ങിന്‍റെ നേട്ടവും ലഭിക്കും. ചൈൽഡ്കെയർ ഫണ്ടിൽ എത്ര നേരത്തേ നിക്ഷേപം തുടങ്ങുന്നതാണോ അതാണു നല്ലത്. കാരണം, വൈകുംതോറും ലക്ഷ്യമിടുന്ന തുക സമാഹരിക്കാനാവശ്യമായ പ്രതിമാസ നിക്ഷേപം ഉയരും.
മാസം 9,000 രൂപ, നേടാം 72 ലക്ഷം
ഒരു മകനോ/മകളോ ജനിക്കുമ്പോള്‍തന്നെ ഒരു എസ്ഐപി ആരംഭിക്കുക. മാസം 9,000 രൂപ നിക്ഷേപിച്ചാൽ കുട്ടിക്ക് 21 വയസ്സാകുമ്പോൾ 72 ലക്ഷം രൂപ സമാഹരിക്കാം. 10% എന്ന ന്യായമായ വാർഷിക വളർച്ചയുള്ള ഫണ്ടിലാണിത്. എന്നാൽ കുട്ടിയുടെ പത്താം വയസ്സിലാണ് തുടങ്ങുന്നതെങ്കിൽ എസ്ഐപി തുക 31,000 രൂപ വേണ്ടിവരും.
ALSO READ
- LIVE ഭരണമാറ്റം വേണമെന്ന് ട്രംപ്; ഇറാനെതിരെ ആഴ്ചകൾ നീളുന്ന യുദ്ധം? ‘ചർച്ചകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല’ Stock Market
ADVERTISEMENT Go AD-FREE
എല്ലാത്തിലും ഉപരി ചൈൽഡ്കെയർ ഫണ്ടുകൾ മാതാപിതാക്കളുടെ ആത്മവിശ്വാസം ഉയർത്തുകയും മാനസികസമ്മർദം ഒഴിവാക്കുകയും ചെയ്യും. കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ വിദ്യാഭ്യാസകാര്യങ്ങൾക്കൊപ്പം മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കുകൂടി മക്കളെ സഹായിക്കാനും സാധിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT GO AD-FREE English Summary:
Childcare mutual funds help parents combat rising education inflation through disciplined long-term SIP investments. Starting Rs 9,000 monthly at birth can grow to Rs 72 lakh by age 21 at 10% returns, versus Rs 31,000 if delayed to age 10 |