search

‘ഒരു വ്യവസായി 3,500 കോടി രൂപയുടെ നിക്ഷേപവുമായി കേരളം വിട്ടു; കമ്യൂണിസ്റ്റുകൾ ഇരുന്നിടത്തെല്ലാം തകരാറുകൾ’

cy520520 Yesterday 11:53 views 828
  



ന്യൂഡൽഹി ∙ ലോക്സഭയിൽ ബജറ്റ് ചർച്ചയിൽ കേരള സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളം നിക്ഷേപത്തിനു അനുകൂലമായ സംസ്ഥാനമല്ലെന്ന സൂചനയാണു ധനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചത്. ഒരു വ്യവസായി 3,500 കോടി രൂപയുടെ നിക്ഷേപവുമായി കേരളം വിട്ടെന്നു ധനമന്ത്രി പറഞ്ഞു. കിറ്റെക്‌സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളത്തിൽനിന്നും വർഷങ്ങൾക്കുമുൻപു കിറ്റെക്സ് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയിരുന്നു. കമ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം ഇത്തരത്തിൽ സാമ്പത്തിക രംഗത്തു തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും ധനമന്ത്രി ആരോപിച്ചു.
What you should read next

  • പ്രധാനമന്ത്രിയുടെ സീറ്റ് വളഞ്ഞ് വനിതാ എംപിമാർ; ‘ശരിയായത് ചെയ്യുക’ എന്ന് മുദ്രാവാക്യം Latest News
      

         
    •   
         
    •   
        
       


ഇതിനുപുറമെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെയും നിർമല സീതാരാമൻ വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിൽ 399 സഹകരണ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നു. ഇതിനുപുറമേ സംസ്ഥാനത്തെ ക്രമസമാധാന നിലയും മോശമാണെന്നും നിർമല ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുകയാണ്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളും ഇതിനായി ധനമന്ത്രി നിരത്തി. 1.2 ശതമാനം വർധനയാണ് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ കേരളത്തിലുണ്ടായിട്ടുള്ളത്. അതേസമയം പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളിൽ 6 ശതമാനത്തിന്റെ വർധനയുണ്ട്. നിലവിലെ സർക്കാരിന്റെ കാലത്താണ് ഈ അക്രമങ്ങൾ നടന്നതെന്നും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടു നിർമല പറഞ്ഞു. അതേസമയം ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻറിൽ പ്രതിഷേധിച്ചു.

അതേസമയം ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം നടത്തി. ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. യുഎസുമായുള്ള വ്യാപാര കരാർ സമ്പൂർണ പരാജയമാണെന്നും സമ്മർദത്തിനു വഴങ്ങിയാണു കരാറിൽ ഏർപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. ‘‘ഇന്ത്യ ആരിൽനിന്നു എണ്ണ വാങ്ങണമെന്നു തീരുമാനിക്കുന്നത് നമ്മുടെ പ്രധാനമന്ത്രിയല്ലെന്നും യുഎസ് ആണെന്നും രാഹുൽ ആരോപിച്ചു. റഷ്യൻ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് യുഎസ് നിർദേശിച്ചിരിക്കുകയാണ്. അല്ലെങ്കിൽ തീരുവ ചുമത്തി ശിക്ഷിക്കും. പ്രധാനമന്ത്രിക്ക് ഒന്നും മനസ്സിലായിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയമാണ്’’– രാഹുൽ പറഞ്ഞു.  
LIVE UPDATES

SHOW MORE


വ്യാപാര കരാറിലൂടെ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ചോദിച്ചു. ‘നിങ്ങൾ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ. ഭാരത മാതാവിനെ, നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്, ലജ്ജ തോന്നുന്നില്ലേ?’’– രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. ADVERTISEMENT Go AD-FREE

ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ എപ്‌സ്റ്റീൻ ഫയലിനെ കുറിച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്പീക്കർ വിലക്കി. വ്യവസായി അനിൽ അംബാനിയുടെ പേര് പരാമർശിച്ചപ്പോൾ സഭയിൽ ഇല്ലാത്തവരെ കുറിച്ചു പരാമർശങ്ങൾ പാടില്ലെന്നാണു സ്പീക്കർ വിലക്കിയത്. തുടർന്നു  ഹർദീപ് പുരിയുടെ പേരും രാഹുൽ ഉന്നയിച്ചു. എന്നാൽ എപ്‌സ്റ്റീൻ ഫയലിനെ കുറിച്ചുള്ള രാഹുലിന്റെ സംഭാഷണം തുടർന്നു സ്പീക്കർ തടഞ്ഞു.  

ലോക്സഭയിലെ പ്രസംഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചു. ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ എപ്‌സ്റ്റീൻ ഫയലിൽ ഉണ്ടെന്നും യുഎസിൽ അദാനിക്കെതിരെ കേസ് നിൽനിൽക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയില്‍ നേരിട്ടു സമ്മർദമുണ്ടാക്കുന്നു. ഒരു പ്രധാനമന്ത്രിയും സാധാരണ അവസ്ഥയിൽ ചെയ്യാത്ത കാര്യങ്ങളാണ് യുഎസുമായുള്ള കരാറിലുള്ളത്.  രാജ്യത്തിന്റെ ഡേറ്റ, കർഷകർ,  ഊർജ സുരക്ഷ, പ്രതിരോധം എന്നീ മേഖലയിൽ സംഭവിച്ചത് സാധാരണ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത കാര്യങ്ങളാണെന്നും രാഹുൽ ആരോപിച്ചു. ADVERTISEMENT Go AD-FREE

യുഎസ് പരുത്തി ഉപയോഗിച്ചു ബംഗ്ലദേശിൽ നിർമിക്കുന്ന നിശ്ചിത അളവ് തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയാണ് യുഎസ് ചുമത്തുന്നത്. ഇന്ത്യയുടെ തീരുവ 18 ശതമാനമാണ്. ഇതോടെ, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല തകർന്നു. യുഎസുമായുള്ള കരാറിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കാരുടെ ഡാറ്റയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരത്തിൽ ഏറ്റവും മൂല്യമുള്ള ആസ്തിയും ഇന്ത്യക്കാരുടെ ഡാറ്റയാണ്. അമേരിക്കയ്ക്ക് ഒരു വൻശക്തിയായി തുടരാനും ഡോളറിനെ സംരക്ഷിക്കാനുമുള്ള പ്രധാന വഴി ഇന്ത്യയുടെ ഡാറ്റയാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണമായിരുന്നു. അമേരിക്ക അവരുടെ കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണമായിരുന്നു. ഇന്ത്യ സഖ്യമാണെങ്കിൽ അതു പറയുമായിരുന്നെന്നും രാഹുൽ പറഞ്ഞു.
JUST IN


  • 1 MINUTE AGO   ‘ഇനി പ്രതികരിക്കില്ല; അവർ തല്ലിയതിനേക്കാൾ വേദനിപ്പിച്ചത്...’: റോഡിൽ പരുക്കേറ്റപോലെ കിടക്കും; സഹായിക്കാൻ ചെന്നപ്പോൾ ക്രൂര മർദനം, അറസ്റ്റ് Latest News
      

         
    •   
         
    •   
        
       

  • 41 MINUTES AGO   വേദിയിലാകെ ‘കൺഫ്യൂഷൻ’; ഷാഫിക്കു പകരം സതീശനെ വിളിച്ചു: ഉന്തും തള്ളും, ‘നൂറിൽ കുറ്റ്യാടിയും എണ്ണിക്കോളൂ’ എന്ന് ഷാഫി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 9 MINUTES AGO   ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; ഫോട്ടോ എടുക്കാൻ ശ്രമിക്കവേ യുവാവ് ഇറങ്ങിയോടി, പരാതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Turmoil in Parliament: Lok Sabha Speaker Om Birla will not preside over House proceedings after opposition parties submitted a notice for his removal. Find out the reasons behind the notice and the upcoming key speeches in Parliament.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156933