search

കാനഡയെ ഞെട്ടിച്ച് വെടിവയ്പ്: വിദ്യാർഥികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

LHC0088 Yesterday 11:52 views 746
  

    



ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡിൽ നടന്ന സമാനതകളില്ലാത്ത അക്രമ സംഭവങ്ങളിൽ വിദ്യാർഥികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി നടത്തിയ വെടിവയ്പ്പിൽ ഏഴ് പേരാണ് തൽക്ഷണം മരിച്ചത്. തോക്കുധാരിയുടെ താണ്ഡവത്തിൽ സ്കൂൾ പരിസരം നിമിഷനേരം കൊണ്ട് യുദ്ധക്കളമായി മാറി.

  • ജീവനക്കാർക്ക് ബംപർ അടിച്ചു! 30% ശമ്പളവർധനവും എസ്‌യുവി കാറുകളും; ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി Gulf News
      

         
    •   
         
    •   
        
       
  • സെറ്റാണ് ട്രാക്ക്, ഇനി മിന്നൽ യാത്ര...: ഇത്തിഹാദ് റെയിലിൽ ദുബായ് ടു ഫുജൈറ വെറും 50 മിനിറ്റ്; 200 കി.മീ വേഗത്തിൽ കൂകിപ്പായാം Gulf News
      

         
    •   
         
    •   
        
       


സ്കൂളിലെ ആക്രമണത്തിന് പിന്നാലെ, സമീപത്തെ മറ്റൊരു താമസസ്ഥലത്തുനിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണസംഖ്യ ഒൻപതായി. സംഭവത്തിൽ ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.  

അക്രമി എന്ന് സംശയിക്കുന്ന വ്യക്തിയെ സ്കൂളിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെത്തുടർന്ന് പ്രവിശ്യയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പ്രദേശത്തെ വിദ്യാലയങ്ങൾ ഉടൻ അടച്ചുപൂട്ടുകയും പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ വെടിവയ്പ്പുകളിൽ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. അക്രമത്തിന്റെ കാരണം കണ്ടെത്താൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE English Summary:
British Columbia shooting in Tumbler Ridge resulted in nine deaths, including students. This violent crime in Canada is being investigated by the RCMP.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159256