search

‘യുഎസും ഇസ്രയേലും അസ്വസ്ഥത വളർത്തുന്നു’; ഇറാനിൽ 2000 പേർ കൊല്ലപ്പെട്ടു

LHC0088 Yesterday 11:51 views 204
  



ടെഹ്റാൻ ∙ ഇറാനിൽ തുടരുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 2,000 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൊവ്വാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥനാണ് മരണസംഖ്യ ഉൾപ്പെടെയുള്ള കണക്കുകൾ പുറത്തുവിട്ടത്. പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് ഭീകരവാദികളാണ് കാരണക്കാരെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥൻ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞത്.

  • Also Read 26 വയസ്സുകാരനെ തൂക്കിലേറ്റാൻ ഇനി മണിക്കൂറുകൾ മാത്രം; രാജ്യാന്തര പിന്തുണ തേടി മനുഷ്യാവകാശ സംഘടനകൾ, ഇറാനിൽ പ്രതിഷേധം രൂക്ഷം   


രാജ്യത്ത് യുഎസും ഇസ്രയേലും അസ്വസ്ഥത വളർത്തുന്നുവെന്നും പ്രതിഷേധത്തെ ഭീകരർ ഹൈജാക്ക് ചെയ്യുന്നു എന്നുമാണ് ഇറാന്റെ ആരോപണം. ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം തയാറെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സൈനിക നടപടി ഉണ്ടായാൽ യുഎസ് സൈനികരെയും ഇസ്രയേലിനെയും ലക്ഷ്യം വയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

  • Also Read ഒമാൻ മധ്യസ്ഥതയിൽ ഇറാൻ - യുഎസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; ടെഹ്റാനിൽ നിർണായക കൂടിക്കാഴ്ച   


ഇറാൻ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ എല്ലാ സൈനിക കേന്ദ്രങ്ങളും, യുദ്ധ കപ്പലുകളും ആയിരിക്കും ആദ്യം ആക്രമിക്കുകയെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തുടനീളം 10,600 ൽ അധികം ആളുകളാണ് അറസ്റ്റിലായതെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചത്. അതേസമയം പ്രതിഷേധം തുടരാൻ സഹായം ഉടൻ വരുമെന്നും ഇറാനിലെ പ്രതിഷേധക്കാരോടു യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ്   ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Iran Protests resulted in significant casualties and arrests: The ongoing unrest has drawn international attention, with the US potentially considering military action and Iran warning of retaliation against US and Israeli targets. The US president has urged the protesters for resistance and the help will arrive shortly.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731