കൊച്ചി ∙ മൂവാറ്റുപുഴയിൽ മോഷണക്കുറ്റം ആരോപിച്ച് ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് മൂവാറ്റുപുഴ മടത്തിക്കുടിയിൽ അമൽ ആന്റണിയെ (35) കടയിൽനിന്ന് ബാറ്ററി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മർദിച്ചതും പിന്നീട് ആളുമാറിയെന്ന് മനസിലാക്കി വിട്ടയച്ചതും. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്ഐ വിഷ്ണു രാജു, ഗ്രേഡ് എസ്ഐ എം.വി.ദിലീപ് കുമാർ, സീനിയർ സിപിഒമാരായ രതീഷ്, എച്ച്.ഹാരിസ് എന്നിവർക്ക് ഡ്യൂട്ടിയിൽ വീഴ്ച സംഭവിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ട്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയത്.
- Also Read സ്കൂൾ മുറിയിൽ വച്ച് നഗ്നദൃശ്യം പകർത്തി, 20 വർഷം നീണ്ട പീഡനം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി, കേസ്
അതേസമയം ജോലിക്കു പോകാൻ പോലും സാധിക്കാത്ത വിധത്തിൽ മർദനത്തിൽ പരുക്കേറ്റെന്നും നഷ്ടപരിഹാരവും സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വേണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമൽ. തനിക്ക് മർദനമേറ്റ വിഷയത്തിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാതെ വന്നതോടെ അമൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നിർദേശ പ്രകാരം ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ച കാര്യം വ്യക്തമായത്.
- Also Read ശുചിമുറിക്കുള്ളിൽ 25 കഞ്ചാവ് തൈകൾ; വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
∙ സംഭവിച്ചത് ഇങ്ങനെ
2025 ഓഗസ്റ്റ് 12നാണ് അമൽ ആന്റണിയെ മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചത്. നഗരത്തിലെ ഒരു കടയിൽ നിന്ന് കാണാതായ ബാറ്ററി മോഷ്ടിച്ചു വിറ്റു എന്നാരോപിച്ച് നാലംഗ പൊലീസ് സംഘം തന്നെ വീട്ടിൽ നിന്ന് വലിച്ചിറക്കി പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അമൽ പരാതിയിൽ പറഞ്ഞിട്ടുള്ളത്. 15 വർഷമായി ഇലക്ട്രിക്കൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നയാളാണ് അമൽ. ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് തന്നെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റിയതെന്ന് അമൽ പറയുന്നു. ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിക്കുകയും മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തുന്നതു വരെ പൊലീസ് വാഹനത്തിലിട്ട് മർദിച്ചെന്ന് അമലിന്റെ പരാതിയിൽ പറയുന്നു.
- സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
- ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
MORE PREMIUM STORIES
എന്നാൽ അമൽ വിറ്റത് 10 വർഷം പഴക്കമുള്ള സ്വന്തം ബാറ്ററിയായിരുന്നെന്നു സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിന് മനസിലായി. മോഷണം പോയ ബാറ്ററിയുടെ ബില്ലുമായി കടയുടമ സ്റ്റേഷനിലെത്തിയപ്പോഴാണ് ആളുമാറിയാണ് അമലിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന് വ്യക്തമായത്. 2 വർഷം പഴക്കമുളള ബാറ്ററിയായിരുന്നു കടയിൽ നിന്ന് മോഷണം പോയത്.
- Also Read കൂടുതൽ ഫോണുകൾ ഉപയോഗിച്ചു? രണ്ടാമത്തെ ഫോൺ ഹോട്ടലിൽ നിന്ന് കണ്ടെടുത്തു, ചോദ്യംചെയ്യലിനോട് സഹകരിക്കാതെ രാഹുൽ
നഗരത്തിലെ തന്റെ കടയിൽ നിന്ന് ബാറ്ററി മോഷണം പോയെന്ന് കടയുടമ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമൽ തന്റെ ബൈക്കിൽ ഒരു ബാറ്ററിയുമായി പോകുന്നതു കണ്ടത്. ഇതോടെയാണ് പൊലീസ് അമലിനെ വീട്ടിലെത്തി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
- Also Read വൺ, ടു, ത്രീ...; പിണറായിക്കാലത്ത് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവർ ഇവർ, രാഹുൽ 3 കേസിലും മുകേഷ് 2 കേസിലും പ്രതി
∙ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്|മോഷണ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനു പകരം പൊലീസ് സംഘം വീട്ടിലെത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് കൃത്യവിലോപവും അധികാരദുർവിനിയോഗവും സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
- Also Read ‘അതിജീവിതനെ കേൾക്കണം, പീഡന ശേഷം ചെരിപ്പ് വാങ്ങി നൽകിയെന്ന മൊഴിയിൽ സംശയം’: രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി– വിഡിയോ
എന്നാൽ അമലിനെ തങ്ങൾ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ചികിത്സിച്ച ഡോക്ടർ അടക്കം അമലിന്റെ വാദം ശരിവച്ചു. അതേ സമയം, പൊലീസ് അമലിനെ മർദിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. പകരം കസ്റ്റഡിയിലെടുക്കാൻ ബലം പ്രയോഗിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
- Also Read രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, തെളിവെടുപ്പ് ഉടൻ; അതിജീവിതയുടെ ദൃശ്യങ്ങളുള്ള മൊബൈൽ കണ്ടെത്താൻ പൊലീസ്
പൊലീസ് നടപടിക്ക് ശേഷം മാസങ്ങളെടുത്താണ് അമലിന്റെ ആരോഗ്യം ഭേദപ്പെട്ടത്. ആയുർവേദ ചികിത്സയ്ക്കായി 50,000 രൂപയ്ക്ക് മുകളിൽ ചെലവായി. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ചികിത്സ നടത്തുന്നതെന്ന് സംഭവത്തിനു ശേഷം അമൽ മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു. മാസങ്ങളോളം ജോലിക്കു പോകാൻ സാധിക്കാതിരുന്നത് വീട്ടിലെ കാര്യങ്ങളെയും ബാധിച്ചു എന്നും അമൽ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമൽ. നേരത്തെ അമൽ നൽകിയ പരാതിയിൽ ജില്ലാ റൂറൽ പൊലീസ് മേധാവി എം. ഹേമലത അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും മൂവാറ്റുപുഴ പൊലീസിൽ നിന്ന് ഇതിൽ കാര്യമായ നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് അമൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുണ്ട്. English Summary:
Investigation Reveals Police Lapses in Muvattupuzha Assault Case: Muvattupuzha police assault case highlights the wrongful detention and alleged mistreatment of Amal Antony. The investigation report reveals lapses in police procedure, prompting the victim to seek compensation through legal avenues. This case underscores the need for accountability and justice in law enforcement practices. |
|