search

ഒരുലക്ഷത്തോളം ഭക്തർ; തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച എത്തും, മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Chikheang 11 hour(s) ago views 707
  



ശബരിമല ∙ മകരവിളക്കിനു ശബരിമല സന്നിധാനത്തെ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച എത്തും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തരെത്തിയിട്ടുണ്ട്. ഇന്നു രാത്രി 9 മണിവരെ 94,000 ഭക്തർ സന്നിധാനത്ത് ദർശനത്തിനെത്തി. എരുമേലി കാനനപാത വഴിയും തീർഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്കു നിയന്ത്രിക്കാൻ പൊലീസ് സജ്ജമാണ്. ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്‌ളൈ ഓവറുകളിൽനിന്നും മകരജ്യോതി ദർശിക്കുന്നതിനു കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാൾക്ക് കൈമാറാൻ കഴിയില്ല.

  • Also Read എരുമേലിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞു; റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ച് പ്രതിഷേധിച്ച് തീർഥാടകർ   


മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങാൻ തീർഥാടകർ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുൻവർഷങ്ങളിൽ ഭക്തർക്ക് തങ്ങാൻ മുറി ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഈ വർഷം മുറി ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. അടുത്ത ശബരിമല തീർത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വർഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേർത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

  • Also Read മകരജ്യോതി ദർശനം: പർണശാലകളൊരുക്കി കാത്തിരിപ്പിന്റെ നാളുകൾ   
English Summary:
Sabarimala Temple Gears Up for Makaravilakku: Sabarimala preparations for Makaravilakku are complete, according to the Travancore Devaswom Board President. The Thiruvabharanam procession will arrive on Wednesday, and strict controls are in place for viewing the Makarajyothi. Devotees are advised not to rush after the darshan, as ample KSRTC buses are arranged at Pampa.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160631