search

‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത പരാതി നൽകി, കേസെടുക്കും

cy520520 Yesterday 11:51 views 917
  



തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു കാരണമായ കേസിലെ പരാതിക്കാരിക്കു നേരെ വ്യാപക സൈബർ ആക്രമണമെന്നു പരാതി. സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി. രാഹുലിന്റെ ആദ്യ കേസുകളിലെ താൽക്കാലിക അറസ്റ്റ് വിലക്ക് റദ്ദാക്കാനായി ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകും.

  • Also Read വൺ, ടു, ത്രീ...; പിണറായിക്കാലത്ത് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവർ ഇവർ, രാഹുൽ 3 കേസിലും മുകേഷ് 2 കേസിലും പ്രതി   


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിത നേരിട്ട സമാന അവസ്ഥയിലാണ് മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയും വ്യാപക സൈബറാക്രമണം നേരിടുന്നത്. ഫോൺ നമ്പർ തേടിപ്പിടിച്ചുവരെ രാഹുലിന്റെ അനുയായികൾ ആക്രമണം തുടരുകയാണെന്നാണു പരാതി. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതനൊപ്പം എന്നു പരാമർശിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ശ്രീനാദേവിക്കും മറ്റ് സൈബർ അധിക്ഷേപക്കാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു അതിജീവിത പരാതി നൽകിയത്.

  • Also Read ‘അതിജീവിതനെ കേൾക്കണം, പീഡന ശേഷം ചെരിപ്പ് വാങ്ങി നൽകിയെന്ന മൊഴിയിൽ സംശയം’: രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി– വിഡിയോ   


ആദ്യ കേസിലെ അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വറടക്കം ഒട്ടേറെപേർക്കെതിരെ കേസെടുത്തിരുന്നു. അതേനടപടി ഈ പരാതിയിലുമെടുക്കാനാണ് ഡിജിപിയുടെ നിർദേശം. ഇതിനായി സൈബറാക്രമണം നടത്തിയ സമൂഹമാധ്യമ പ്രൊഫൈലുകളുടെ പരിശോധനയും പൊലീസ് തുടങ്ങി. അതിനിടെ രാഹുൽ മൂന്നാം കേസിൽ അറസ്റ്റിലായതും ലഭിച്ച തെളിവുകളും ഉപയോഗിച്ച് ഒന്നാം കേസിൽ ഹൈക്കോടതി ഏർപ്പെടുത്തിയ താൽക്കാലിക അറസ്റ്റ് വിലക്ക് മറികടക്കാനാണ് പൊലീസ് ശ്രമം.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇതിനായി ഈ കേസിലെ പരമാവധി തെളിവുകൾ ശേഖരിച്ച് അടുത്ത ആഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്ന് കോടതിയിൽ ധരിപ്പിക്കും. 21നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. അറസ്റ്റ് വിലക്ക് മറികടക്കാനായാൽ ആ കേസിലും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനാവും. രണ്ടാം കേസിലെ മുൻകൂർജാമ്യം റദ്ദാക്കാനാകുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. English Summary:
Rahul Mamkootathil Rape Case: A complaint has been filed alleging a widespread cyberattack against the complainant in the case that led to the arrest of Rahul Mamkootathil. The survivor has filed a complaint with the Chief Minister against Sreenadevi Kunjamma, who allegedly engaged in cyber harassment. The DGP (Director General of Police) has directed that a case be registered for the cyberattack. The government will also submit a report to the High Court to have the temporary stay on Rahul\“s arrest in his initial cases revoked.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462