തിരുവനന്തപുരം ∙ നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി.മജീദ് ഖാൻ (91) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു 2.30ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്‌ലാം സർവകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ വസതിയിലും പൊതുദർശനം. തുടർന്ന് നെയ്യാറ്റിൻകര ടൗൺ ജുമാമസ്ജിദിൽ കബറടക്കം.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻഐ ഐടിഐക്കു തുടക്കമിട്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച ഡോ. എ.പി.മജീദ് ഖാൻ കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എൻജിനീയറിങ് കോളജിന്റെ സ്ഥാപകനാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും ഇന്ത്യ-ചൈന യുദ്ധകാലത്ത് സൈനികർക്കും എയർക്രാഫ്റ്റ് എൻജിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും ഡോ. എ.പി.മജീദ് ഖാനും സ്ഥാപനവും പങ്കാളിയായി. നൂറുൽ ഇസ്‌ലാം എജ്യുക്കേഷനൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സ്ഥാപിച്ചു.
സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എജ്യൂക്കേഷനൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ), എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എംഡി). മരുമക്കൾ: ഡോ. സലിം ഷഫീക്ക് (ഹെമറ്റോളജിസ്റ്റ്), ഫാത്തിമ മിസാജ്.
സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
MORE PREMIUM STORIES
English Summary:
Dr. AP. Majeed Khan Passes Away: Dr. A.P. Majeed Khan, the Chancellor of Noorul Islam University, passed away at the age of 91. He was a pioneer in technical education in Kerala, founding the first private technical training institute and an engineering college in Kanyakumari district.