search

സിസ്റ്റത്തിന്റെ ഇരകൾ: ഹർഷിന, സുമയ്യ, ദേവി

Chikheang The day before yesterday 11:49 views 452
  



നമ്മുടെ പെ‍ാതുജനാരോഗ്യ മേഖല ജനങ്ങളോടു കാട്ടിവരുന്ന അവഗണനയും അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും വിളിച്ചുപറയുന്ന എത്രയോ സംഭവങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സമീപകാലത്തുണ്ടായി. ഒരിക്കലും ഒരു രോഗിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയുടെ അടയാളങ്ങളായിരുന്നു അവയിൽ പലതും. വയനാട്ടിലെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളജിലുണ്ടായതായി ആരോപിക്കപ്പെടുന്ന സമാനസംഭവം പുതുവർഷാരംഭത്തിൽത്തന്നെ കേരളത്തെ ഞെട്ടിക്കുന്നു.

ഡോക്ടർമാരുടെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും മൂലം 69 ദിവസത്തോളമാണു മാനന്തവാടി എടവക സ്വദേശിയായ ദേവി എന്ന യുവതിക്കു കഠിന വേദനയിൽ കഴിയേണ്ടിവന്നത്. പ്രസവത്തിനുശേഷം ഒക്ടോബർ 23ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് വേദന ദുസ്സഹമായതിനാൽ ദേവി രണ്ടുതവണ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരികെയെത്തി. വേദനയുടെ കാഠിന്യവും ഭക്ഷണം കഴിക്കാൻ പോലുമുള്ള ബുദ്ധിമുട്ടും ഡോക്ടറെ അറിയിച്ചെങ്കിലും വെള്ളം കുടിക്കാത്തതിനാലാണു വേദനയെന്നായിരുന്നു വിശദീകരണം.

‘നിങ്ങളുടെ മകൾ മാത്രമേ പ്രസവിക്കുന്നുള്ളോ? മറ്റുള്ളവർക്കാർക്കും ഇല്ലാത്ത പ്രശ്നമാണല്ലോ ഇത്’ എന്ന മറുപടിയാണ് തന്റെ അമ്മയ്ക്ക് ആശുപത്രിയിലെ നഴ്സുമാരിൽനിന്നു കിട്ടിയതെന്നുകൂടി ദേവി പറയുമ്പോൾ അനാസ്ഥയുടെയും അവഗണനയുടെയും ആഴം വ്യക്തമാകുന്നു.
    

  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
      

         
    •   
         
    •   
        
       
  • 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിസംബർ 28നു വേദന കഠിനമായതിനെത്തുടർന്ന് ശുചിമുറിയിലേക്കു പോയപ്പോൾ തനിയെ പുറത്തേക്കുവന്ന തുണിയുടെ കഷണമാണ് നീണ്ടകാലം ദേവിക്ക് അനുഭവിക്കേണ്ടിവന്ന യാതനയുടെ കാരണം പറയാതെ പറഞ്ഞത്. കഠിനമായ വേദനയ്ക്കു കാരണം ഈ തുണിക്കഷണമാണെന്നു ഡോക്ടർമാർ കണ്ടെത്തിയില്ല! ദേവി പരാതി കൊടുത്തെങ്കിലും മാധ്യമങ്ങൾ വാർത്തയാക്കുന്നതുവരെ ഈ സംഭവത്തിൽ അന്വേഷണം പോലും നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നത്. പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളെത്തിയപ്പോൾ, മറ്റേതെങ്കിലും ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാകാം തുണി അകത്തുപോയതെന്ന തരത്തിൽ മറുപടി നൽകി തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമവും അധികൃതർ നടത്തി.

മാനന്തവാടി െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സപ്പിഴവുണ്ടായെന്ന പരാതി ഉയരുന്നത് ഇതാദ്യമല്ല. വേരിക്കോസ് വെയിൻ രോഗത്തിനുള്ള ചികിത്സയ്ക്കിടെ വലതുകാലിലെ ഞരമ്പിനു പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതോടെ പേരിയ സ്വദേശി ഹാഷിമിനു നഷ്ടമായത് ഡ്രൈവർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ 17–ാം റാങ്ക് നേടിയതോടെ ഉറപ്പായ സർക്കാർ ജോലി മാത്രമല്ല, ചലനശേഷി കൂടിയാണ്. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അപാകതയെത്തുടർന്ന്, ഇതേ ആശുപത്രിയിലെ ജീവനക്കാരനും എടവക സ്വദേശിയുമായ ഗിരീഷിനു വൃഷണം മുറിച്ചുകളയേണ്ട അവസ്ഥയുണ്ടായതായും ആരോപണമുണ്ട്.   

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയിൽ ഗൈഡ് വയർ നെഞ്ചിനുള്ളിൽ കുടുങ്ങിയ സുമയ്യ ‘സിസ്റ്റ’ത്തിന്റെ ക്രൂരതയുടെ മറ്റെ‍ാരു ഇരയായി നമുക്കെ‍ാപ്പമുണ്ട്. 2023 മാർച്ച് 15നു നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾക്കു ശേഷവും ബുദ്ധിമുട്ടുകൾ തുടർന്നതോടെ നടത്തിയ സ്കാനിങ്ങിലാണ് ഈ വിവരം വ്യക്തമായത്. ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാത്തതിനാൽ സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും താൻ അർഹയാണെന്നു വ്യക്തമാക്കി, സർക്കാരിനെതിരെ കോടതിയിലേക്കു നീങ്ങിയിരിക്കുകയാണു സുമയ്യ. ഒരു കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.   

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയും ന്യായമായ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30നു നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി ഹർഷിന നാലേമുക്കാൽ വർഷമാണ് ദുരിതം അനുഭവിച്ചത്. 2022ലാണ് ശസ്ത്രക്രിയ നടത്തി കത്രിക വയറ്റിൽനിന്നെടുത്തത്. ഇരകൾക്കൊപ്പമെന്ന് ആവർത്തിച്ചുപറയുമ്പോഴും വേറെവഴിക്ക് ഓടുന്ന സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ഈ വനിതയ്ക്കും നീതി തേടി സമരത്തെരുവിലിറങ്ങേണ്ടിവന്നു.   

അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും അവഗണനയും ഇത്തരത്തിൽ സർക്കാർ ആശുപത്രികളുടെ മുഖമുദ്രയാവുന്നത് വലിയെ‍‍ാരു അപകടസൂചനതന്നെ. ഒരാശുപത്രിയിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് സാധാരണക്കാരായ രോഗികളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യമേഖലയിൽ നാം കെ‍ാട്ടിഘോഷിക്കുന്ന കേരള മാതൃക തന്നെ നാണക്കേടിന്റെ നിഴലിലാകുകയും ചെയ്യുന്നു. English Summary:
Kerala\“s Medical Malpractice Crisis: The Fight for Justice by Harshina, Sumayya, and Devi
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161655