search

തുടരുമോ ക്യാപ്റ്റൻ? കോൺഗ്രസിന്റെ ത്രിമൂർത്തികൾ: മുഖ്യനാര്, മുന്നിലാര്...?

cy520520 The day before yesterday 11:49 views 491
  

  

  

  

  



മൂന്നാം ഭരണത്തുടർച്ചയെന്ന അവകാശവാദത്തിന്റെ ശബ്ദമൽപം താഴ്ത്തിയിട്ടുണ്ട് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം എൽഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നു. മാറിയ സാഹചര്യം ഉയർത്തുന്നൊരു ചോദ്യമുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണോ ഇത്തവണയും എൽഡിഎഫിന്റെ ക്യാപ്റ്റൻ? നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കേരള രാഷ്ട്രീയത്തിലെ വലിയ ചോദ്യം മറ്റൊന്നല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ എൽഡിഎഫ് പ്രചാരണം നയിക്കുന്നതു പിണറായിയാകും എന്നതിൽ സംശയമില്ല. എന്നാൽ മത്സരിച്ചുകൊണ്ടു തന്നെയാകുമോ നയിക്കുകയെന്നതിൽ വ്യക്തത വന്നിട്ടില്ല. മത്സരരംഗത്തുനിന്ന് പിണറായി ഒഴി‍ഞ്ഞാൽ അതൊരു വൻ മാറ്റമാകും. കാൽനൂറ്റാണ്ടായി പിണറായി വിജയനാണ് സിപിഎമ്മിന്റെ നായകൻ; പാർട്ടി സെക്രട്ടറിയായി 15 വർഷം, മുഖ്യമന്ത്രിയായി പത്തു വർഷം. മറ്റൊരു നേതാവും തുടർച്ചയായി 25 വർഷം ഏതെങ്കിലും ഒരു പാർട്ടിയുടെ പൂർണ അധീശത്വം പിണറായിയെ പോലെ കേരളത്തിൽ കയ്യാളിയിട്ടില്ല.

  • Also Read കോൺഗ്രസിൽ എംപിമാർ ഇറങ്ങുമോ? മന്ത്രിമാരെ മാറ്റിനിർത്തുമോ സിപിഎം?   


സാങ്കേതികമായി സിപിഎം പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെങ്കിലും യഥാർഥ തീരുമാനം പിണറായിയുടേതു തന്നെയാകും. എന്നാൽ, മത്സരിക്കണമെങ്കിൽ രണ്ടു ടേം നിബന്ധനയുടെ കാര്യത്തിൽ പാർട്ടി ഇളവു കൊടുക്കണം. ധർമടത്ത് തുടർച്ചയായി രണ്ടു ടേം പിണറായി മത്സരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇളവുകൊടുത്താൽ മറ്റു മണ്ഡലങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടാകും. 2021 ൽ ആ ഇളവ് നൽകാതെ ഉന്നതരായ കേന്ദ്രകമ്മിറ്റി അംഗങ്ങളെപ്പോലും മാറ്റി നിർത്തിയതു കണക്കിലെടുക്കുമ്പോഴാണ് ഈ തീരുമാനത്തിന്റെ ഗൗരവം കൂടുന്നത്.   പിണറായി വിജയൻ (ചിത്രം: മനോരമ)

രണ്ടു സാധ്യതകളാണു മുന്നിലുള്ളത്. പിണറായിയെ ധർമടത്തു മത്സരിപ്പിച്ച് മുന്നണിയുടെ ചുക്കാൻ ഏൽപിക്കുക. അല്ലെങ്കിൽ, മത്സരരംഗത്തുനിന്നു മാറിനിന്ന് പ്രചാരണം നയിക്കുക. മാറിനിന്നാലും എൽഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടുന്നത് പിണറായി തന്നെയാകും. മത്സരിക്കാതിരുന്നാൽ പിണറായിയെ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളുടെയും ആക്ഷേപങ്ങളുടേയും തോത് കുറഞ്ഞേക്കാം. പക്ഷേ ഈ ഘട്ടത്തിൽ പിണറായി മാറിയാൽ സിപിഎമ്മിന്റെ വീര്യം ചോരാം. പരാജയഭീതി മൂലം മുഖ്യമന്ത്രി പിന്മാറിയെന്ന പ്രചാരണം ഉയരുകയും ചെയ്യും.  
    

  • ബിടിഎസ് ഇന്ത്യയിലേക്ക് വരുമോ? ഇനി ഒരാഴ്ച; ടിക്കറ്റ് ആദ്യം ‘ആർമിക്ക്’, എങ്ങനെ അംഗമാകാം? വീണ്ടും നാണം കെടുത്തുമോ ‘ഡൈനമൈറ്റ് ബേബികൾ’
      

         
    •   
         
    •   
        
       
  • വിരമിക്കാറായില്ല; പക്ഷേ വരുമാനം നിലച്ചു; ജീവിതാവസാനംവരെ കൈ നിറയെ പണം കിട്ടും, വഴിയുണ്ട്!
      

         
    •   
         
    •   
        
       
  • അന്ന് ജഴ്‌സി ഉപേക്ഷിച്ചപ്പോൾ നെഞ്ചു പിടഞ്ഞു; 71–ാം ‌‌വയസ്സിൽ ഉയർത്തിയത് 145 കിലോ, കയ്യിൽ സ്വർണം: എന്താണ് ഈ ‘പവർ ലിഫ്റ്ററു’ടെ ആരോഗ്യ രഹസ്യം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മത്സരിച്ചു ജയിക്കുകയും മുന്നണി തോൽക്കുകയും ചെയ്താൽ പിണറായിക്കു പ്രതിപക്ഷ നേതാവാകാം, അല്ലെങ്കിൽ എംഎൽഎ ആയി തുടരാം. ഇതിനോട് പിണറായിക്കു താൽപര്യമുണ്ടോയെന്നതും അന്തിമ തീരുമാനത്തെ സ്വാധീനിക്കും. തദ്ദേശ തിരിച്ചടി താൽക്കാലികമാണെന്നും തിരിച്ചുവരാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസമാണ് മറ്റുള്ളവരോട് പിണറായി പങ്കുവയ്ക്കുന്നത്. അതേസമയം 82 വയസ്സാകുന്ന പിണറായിക്കു ശേഷമുള്ള നേതൃത്വത്തെക്കുറിച്ചു ചിന്തിക്കാനും സമയമായില്ലേയെന്ന ചിന്തയും പാർട്ടിക്കകത്തുണ്ട്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും മുഖ്യമന്ത്രിക്കു മുന്നിലുണ്ട്.

  • Also Read പിണറായിയുടെ ഇളവ് ശൈലജയ്ക്കില്ലേ? വഴിയടഞ്ഞോ പി. ജയരാജന്? ഇറങ്ങുമോ മുൻ ഗവർണർമാർ?   


പിണറായി അല്ലെങ്കിൽ?

സിപിഎമ്മിന്റെ രീതിയനുസരിച്ച് പൊളിറ്റ്ബ്യൂറോയിൽ ഉള്ളവരാണ് നിയമസഭാ ടീമിനെ സാധാരണ നയിക്കേണ്ടത്. പിണറായിയെ കൂടാതെ കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളിൽ എം.എ.ബേബി ജനറൽ സെക്രട്ടറിയായതിനാൽ മത്സരിക്കാനുണ്ടാകില്ല. സംസ്ഥാന സെക്രട്ടറിയായ ശേഷം മന്ത്രിസ്ഥാനം രാജിവച്ച് എംഎൽഎ ആയി തുടരുന്ന എം.വി.ഗോവിന്ദൻ ഒഴിഞ്ഞുനിന്നേക്കും. ഡൽഹിക്കു മടങ്ങിയ പിബി അംഗം എ.വിജയരാഘവനെ തിരികെക്കൊണ്ടുവരുമെന്ന സൂചനകളില്ല.    കെ.കെ.ശൈലജ. തോമസ് ഐസക്ക്.

പാർട്ടി സെന്ററിലെ മലയാളി പിബി അംഗം വിജു കൃഷ്ണന്റെ പേര് ചിലർ ഉയർത്തുന്നുണ്ടെങ്കിലും വിജുവിന് സംസ്ഥാന രാഷ്ട്രീയത്തിന്റെ അനുഭവ സമ്പത്തില്ല. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജയോ തോമസ് ഐസക്കോ ആയിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. സംഘടനാപരമായ പിൻബലം പക്ഷേ രണ്ടുപേർക്കുമില്ല. .എൻ.ബാലഗോപാൽ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ് തുടങ്ങിയവരെ വച്ചുള്ള പുതുതലമുറ പരീക്ഷണം ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എളുപ്പവുമല്ല. പിണറായിയെ അനിവാര്യനാക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഒഴിച്ചിട്ട ‘രണ്ടാമന്റെ’ ശൂന്യതയാണ്.   കെ.സി വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ത്രിമൂർത്തികൾ!

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനാർഥികളായി കോൺഗ്രസ് ക്യാംപിൽനിന്നുയരുന്നത്. ഒരു മാസം മുൻപു ഡൽഹിയിൽ നടന്ന ചർച്ചയ്ക്കിടെ ഈ മൂന്നുപേരോടും രാഹുൽ ഗാന്ധി ഒരു കാര്യം വ്യക്തമാക്കി: ‘കോൺഗ്രസിനെ തിരികെക്കൊണ്ടുവരാൻ ഒരുമിച്ചുനിന്ന് പരിശ്രമിക്കണം. മുഖ്യമന്ത്രിയാകാൻ വേണ്ടിയുള്ള മത്സരം വേണ്ടാ. ജയിച്ചാൽ മുഖ്യമന്ത്രിയെ പാർട്ടി അധ്യക്ഷൻ നിർദേശിക്കും’. കൂടെയുണ്ടായിരുന്ന പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ‘രാഹുൽ നിർദേശിക്കും’ എന്നു തിരുത്തി. ഒടുവിൽ ‘ഹൈക്കമാൻഡ് നിർദേശിക്കും’ എന്ന് രണ്ടുപേരും ഇവരോടു പറഞ്ഞു.

  • Also Read ‘പരാജയ കാരണം രാഹുൽ; കോൺഗ്രസിന്റെ തിരിച്ചുവരവിന് പ്രിയങ്ക വേണം’: ആരാണ് പാർട്ടിയിലെ പുതിയ ചേരി നിർമാണത്തിനു പിന്നിൽ?   


തീരുമാനം ഡൽഹിയിൽനിന്നാണെന്നു വ്യക്തമാക്കിയതോടെ അനുയായികളെ എംഎൽഎമാരാക്കി നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ മുൻകൂട്ടിയുളള നീക്കങ്ങൾക്ക് അയവുവന്നു. ഹൈക്കമാൻഡ് ഉദ്ദേശിച്ചതും അതു തന്നെ. അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനും ആശയവിനിമയം സുഗമമാക്കാനും സതീശനും രമേശും ഏതാനും കൂടിക്കാഴ്ചകൾ നടത്തി. ജയിച്ചാൽ മുഖ്യമന്ത്രി ‘ഞാനോ താങ്കളോ’ എന്ന കാര്യം മാത്രം അവർ സംസാരിച്ചില്ല. ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടാമെന്ന ആലോചനയും ഉണ്ടായിട്ടില്ല. സർക്കാർ രൂപീകരിക്കാൻ വേണ്ട നീക്കങ്ങളിലും തീരുമാനങ്ങളിലും സ്ഥാനാർഥി നിർണയത്തിലുമെല്ലാം ഒരുമിച്ചുനിൽക്കണമെന്ന ധാരണയാണ് രൂപപ്പെട്ടിരിക്കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ മികവോടെ പ്രവർത്തിക്കാനും ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശതിരഞ്ഞെടുപ്പിലും മിന്നുന്ന ജയത്തിന് അമരക്കാരനാകാനും സതീശനു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കാനായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു സ്വാഭാവിക സ്ഥാനാർഥി അദ്ദേഹം തന്നെയന്നു പലരും കരുതുന്നു.

  • Also Read ‘മറന്നതോ, മനഃപൂർവമോ’; സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്, ബാലറ്റിൽ ഒപ്പിടാതെ ആർ.ശ്രീലേഖ; വോട്ട് അസാധുവായി   


ദീർഘകാലം കോൺഗ്രസിന്റെ ഉന്നത നേതൃനിരയുടെ ഭാഗമായതിന്റെ പരിചയ സമ്പത്തും സീനിയോറിറ്റിയും സ്വീകാര്യതയും ചെന്നിത്തലയ്ക്ക് അനുകൂല ഘടകങ്ങളാണ്. കേന്ദ്ര നേതൃത്വത്തിൽ ശക്തനായ കെ.സി.വേണുഗോപാൽ ഇവരെ മറികടന്ന് എത്തുമോയെന്നതാണ് കോൺഗ്രസിലെ വലിയ ചോദ്യം. എംപി ആയതുകൊണ്ടു തന്നെ മത്സരിക്കാനില്ലെന്നാണ് വേണുഗോപാലിന്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തില്ലെന്നല്ല അതിനർഥമെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് അധികാരത്തിലേറിയാൽ വിജയശിൽപികളിൽ ഒരാളെന്ന വിശേഷണം എഐസിസിക്കു വേണ്ടി എല്ലാ പിന്തുണയും നൽകുന്ന വേണുഗോപാലിനും ഉണ്ടാകും. തിരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിയുന്ന സാഹചര്യവും ഭൂരിപക്ഷമടക്കമുള്ള കാര്യങ്ങളും കോൺഗ്രസ് കൈക്കൊള്ളുന്ന തീരുമാനത്തിൽ നിർണായമാകും.   രാജീവ് ചന്ദ്രശേഖർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

‘ബിജെപി’പുരം

സ്ഥാനാർഥിത്വം സംബന്ധിച്ച ഉറച്ച ആദ്യ സൂചനകൾ പുറത്തുവരുന്നത് ബിജെപിയിൽനിന്നാണ്. നേമത്തു മത്സരിച്ചേക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വീണ്ടും ഒരു കൈ നോക്കാൻ തയാറെന്ന് വി.മുരളീധരനും വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് നേതൃഹബ്. മുതിർന്ന നേതാവും മുൻ അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിൽ മത്സരസന്നദ്ധനായി രംഗത്തുണ്ട്. വട്ടിയൂർക്കാവിൽ പലരുടെയും പേരു പ്രചരിക്കുന്നുണ്ടെങ്കിലും ഒടുവിൽ കെ. സുരേന്ദ്രനെ ഇവിടെ രംഗത്തിറക്കിയേക്കാം. എങ്കിൽ ബിജെപിയുടെ പ്രസിഡന്റും മൂന്നു മുൻ പ്രസിഡന്റുമാരും മത്സരിക്കുന്ന ജില്ലയായി തിരുവനന്തപുരം മാറും.

റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി English Summary:
LDF\“s Leadership Dilemma: Who After Pinarayi: Pinarayi Vijayan\“s potential absence from the upcoming elections could mark a significant shift in Kerala\“s political landscape. With the possibility of him stepping aside, the focus turns to who will lead the LDF and whether this move will impact the coalition\“s chances. The decision rests on balancing his leadership with the need for succession planning within the CPM.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157352