search

ചർച്ച ചെയ്ത് കോൺഗ്രസ്; എല്ലാമറിയുന്ന മുഖ്യമന്ത്രി; പഠിച്ച് പട്ടികയാക്കി ബിജെപി: സർവേ പറയും സ്ഥാനാർഥിയെ

cy520520 The day before yesterday 11:49 views 598
  

  

  



നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം അതതു പാർട്ടിക്കുള്ളിൽത്തന്നെ. പക്ഷേ, പുറത്തുനിന്നുള്ള പ്രഫഷനലുകൾക്കും തിരഞ്ഞെടുപ്പ് ഏജൻസികൾക്കും കാര്യമായ റോളുണ്ടെന്നതു പരസ്യമായ രഹസ്യം.

  • Also Read തുടരുമോ ക്യാപ്റ്റൻ? കോൺഗ്രസിന്റെ ത്രിമൂർത്തികൾ: മുഖ്യനാര്, മുന്നിലാര്...?   


കോൺഗ്രസ്: ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പരസ്യമായ വീതംവയ്പോ ചർച്ചകളോ കോൺഗ്രസിൽ ഇത്തവണയില്ല. പാർട്ടിതല ചർച്ചകളിലാണ് തീരുമാനം. അതേസമയം, പ്രവർത്തകർക്കും വോട്ടർമാർക്കും ഇടയിൽ സർവേ നടത്തി വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലും 30 വരെ പേരുകൾ വരെ പരിഗണിച്ച് കഴിഞ്ഞവർഷം പകുതിയോടെ അതു തുടങ്ങി. 2–3 പേരുകളുള്ള പട്ടിക വരുംദിവസങ്ങളിൽ ഹൈക്കമാൻഡിനു കൈമാറും. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി 13,14 തീയതികളിൽ കേരളത്തിലെത്തുമ്പോൾ ഈ പട്ടിക കൈവശമുണ്ടായേക്കാം. കേരളത്തിലും ഡൽഹിയിലും നടത്തുന്ന ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. ശക്തമായ സംഘടനാസംവിധാനമുള്ള സംസ്ഥാനത്ത് ഏജൻസിയുടെ ആവശ്യമില്ലെന്നു വാദിക്കുന്ന നേതാക്കളുണ്ട്.

  • Also Read പിണറായിയുടെ ഇളവ് ശൈലജയ്ക്കില്ലേ? വഴിയടഞ്ഞോ പി. ജയരാജന്? ഇറങ്ങുമോ മുൻ ഗവർണർമാർ?   


സിപിഎം: പ്രത്യക്ഷത്തിൽ ബാഹ്യഏജൻസികളില്ല. പാർട്ടിതലത്തിലുള്ള അഭിപ്രായശേഖരണം നിയമസഭാമണ്ഡലങ്ങളിൽ നടക്കും. മുഖ്യമന്ത്രിക്ക് ഓരോ മണ്ഡലത്തിലെയും സാധ്യതയെക്കുറിച്ചു കൃത്യമായ വിവരമുണ്ടെന്നും ഏജൻസികൾക്ക് അതിൽ പങ്കുണ്ടെന്നും കരുതുന്നവർ നേതൃത്വത്തിലുണ്ട്. ഭരണമുള്ളതിനാൽ ഇന്റലിജൻസ് സഹായവും തേടിയേക്കാം. സിപിഎമ്മിൽ സ്ഥാനാർഥിനിർണയത്തിനു തുടക്കമിടുന്നത് ജില്ലാ ഘടകങ്ങളിലാണ്. പേരുകൾ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും അന്തിമമാക്കിയശേഷം കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ പ്രഖ്യാപിക്കും. അതിനു മുൻപ് നിയോജകമണ്ഡലം കമ്മിറ്റികളെ വീണ്ടും അറിയിക്കും. സിപിഐയിലും സമാനമാണു രീതി.
    

  • ബിടിഎസ് ഇന്ത്യയിലേക്ക് വരുമോ? ഇനി ഒരാഴ്ച; ടിക്കറ്റ് ആദ്യം ‘ആർമിക്ക്’, എങ്ങനെ അംഗമാകാം? വീണ്ടും നാണം കെടുത്തുമോ ‘ഡൈനമൈറ്റ് ബേബികൾ’
      

         
    •   
         
    •   
        
       
  • വിരമിക്കാറായില്ല; പക്ഷേ വരുമാനം നിലച്ചു; ജീവിതാവസാനംവരെ കൈ നിറയെ പണം കിട്ടും, വഴിയുണ്ട്!
      

         
    •   
         
    •   
        
       
  • അന്ന് ജഴ്‌സി ഉപേക്ഷിച്ചപ്പോൾ നെഞ്ചു പിടഞ്ഞു; 71–ാം ‌‌വയസ്സിൽ ഉയർത്തിയത് 145 കിലോ, കയ്യിൽ സ്വർണം: എന്താണ് ഈ ‘പവർ ലിഫ്റ്ററു’ടെ ആരോഗ്യ രഹസ്യം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിജെപി: മണ്ഡലപഠനത്തിനും സ്ഥാനാർഥിനിർദേശത്തിനുമായി ‘വരാഹി അനലറ്റിക്സിന്റെ’ സേവനം ബിജെപി തേടുന്നുണ്ട്. മാസങ്ങൾക്കു മുൻപുതന്നെ പ്രവർത്തനം തുടങ്ങിയ അവർ പ്രാഥമികപട്ടിക നേതൃത്വത്തിനു സമർപ്പിച്ചു. പാർട്ടി പരിഗണിക്കുന്നതിൽനിന്നു വ്യത്യസ്തമായ പേരുകളാണു മിക്കപ്പോഴും സ്ഥാപനം നിർദേശിക്കുന്നത്. ഉദാഹരണത്തിന്, പാലക്കാട്ട് ജയസാധ്യതയുള്ള സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നതു നടൻ ഉണ്ണി മുകുന്ദനെയാണ്. ഏജൻസി നിർദേശിക്കുന്ന പേരുകളുൾപ്പെടെ നേതൃത്വം ചർച്ച ചെയ്തു പാനലാക്കി കേന്ദ്രനേതൃത്വത്തിനു സമർപ്പിച്ച് ഡൽഹിയിൽനിന്നു പ്രഖ്യാപനം ഉണ്ടാകുന്നതാണ് ബിജെപി രീതി.

സീറ്റ് വച്ചുമാറ്റത്തിന് കോൺഗ്രസും ലീഗും

30 സീറ്റുകൾ ലീഗ് ആവശ്യപ്പെടുമെങ്കിലും കഴിഞ്ഞ തവണത്തെ 27 ൽ വഴങ്ങിയേക്കും. 25 സീറ്റുകളിലാണ് ലീഗ് സ്വന്തം ചിഹ്നത്തിൽ അന്നു മത്സരിച്ചത്. കുന്നമംഗലത്തും പേരാമ്പ്രയിലും കോൺഗ്രസിനുകൂടി സ്വീകാര്യരായ സ്വതന്ത്രരായിരുന്നു. ലീഗ്– കോൺഗ്രസ് സീറ്റ് വച്ചുമാറ്റ സാധ്യതകളും ശക്തം.

  • Also Read ‘ഫോട്ടോ ഫിനിഷി’ന് ഒരുങ്ങി വിഴിഞ്ഞം, 51 എന്ന മാജിക് സംഖ്യ തികയ്ക്കാൻ എൻഡിഎ; വിമത ശല്യത്തിൽ എൽഡിഎഫും യുഡിഎഫും   


മലപ്പുറത്ത് കോൺഗ്രസിന്റെ തവനൂരിനു പകരം കോഴിക്കോട്ടെ തിരുവമ്പാടി വിട്ടുനൽകാമെന്ന ഓഫർ ലീഗ് നൽകിയേക്കും. പാലക്കാട്ടെ കോങ്ങാട് കോൺഗ്രസിനു നൽകി പട്ടാമ്പി പകരം നൽകണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി ഉന്നയിച്ചുകഴിഞ്ഞു. ഗുരുവായൂരിനോടുള്ള താൽപര്യം കോൺഗ്രസ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ലീഗ് ജില്ലാ നേതൃത്വം എതിർപ്പിലാണ്. എറണാകുളത്ത് കളമശേരി കോൺഗ്രസിനുനൽകി കൊച്ചി ഏറ്റെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ആഗ്രഹിക്കുന്ന സീറ്റുകൾ പകരം കിട്ടിയാൽ കണ്ണൂരിൽ അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങൾ ലീഗ് വിട്ടുനൽകിയേക്കും. വയനാട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യവും ലീഗ് ഉന്നയിക്കും. ആർഎസ്പി വഴങ്ങാനിടയില്ലെങ്കിലും, കൊല്ലത്തെ ഇരവിപുരത്തോടുള്ള താൽപര്യം ലീഗ് ഉപേക്ഷിച്ചിട്ടില്ല. പുനലൂർ നൽകാമെന്നാണ് ലീഗിന്റെ നിലപാട്.   രാമചന്ദ്രൻ കടന്നപ്പള്ളി (ചിത്രം: മനോരമ)

സമ്മർദവുമായി സിപിഐ, കേരള കോൺഗ്രസ് (എം)

സീറ്റ് വിഭജനമാണ് മുന്നണികളുടെ ആദ്യകടമ്പ. സിപിഎം സീറ്റ് പിടിച്ചെടുക്കുമെന്ന് ചില ചെറുപാർട്ടികൾക്ക് ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരു വിഹിതം തങ്ങൾക്കും വേണമെന്നാണ് സിപിഐയുടെ ആവശ്യം. അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന്റെ തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നേറ്റെടുത്തേക്കാം. കണ്ണൂർ വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളിക്കും (കോൺഗ്രസ് –എസ്) കുന്നത്തൂർ വീണ്ടും കോവൂർ കുഞ്ഞുമോനും കൊടുക്കുമോ എന്നതിലുമുണ്ട് ആകാംക്ഷ.

  • Also Read ‘പരാജയ കാരണം രാഹുൽ; കോൺഗ്രസിന്റെ തിരിച്ചുവരവിന് പ്രിയങ്ക വേണം’: ആരാണ് പാർട്ടിയിലെ പുതിയ ചേരി നിർമാണത്തിനു പിന്നിൽ?   


കണ്ണൂർ ഏറ്റെടുത്താൽ ജില്ലയിൽ സീറ്റില്ലാത്ത സിപിഐ ചോദിക്കും. കുന്നത്തൂർ സിപിഎം കൈവശപ്പെടുത്തിയാൽ കൊല്ലത്തെ സിപിഎം– സിപിഐ അനുപാതം തെറ്റും. അതിനോടു സിപിഐക്കു യോജിപ്പില്ല. 13 സീറ്റ് വേണമെന്നു കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞതവണ ആദ്യം 13 അനുവദിച്ചശേഷം സിപിഎം എടുത്ത കുറ്റ്യാടിയടക്കം വേണമെന്നാണ് ആവശ്യം. കുറ്റ്യാടി ഇപ്പോൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. മുന്നണി വിടാൻ നേരമായെന്നു പാർട്ടിയിൽ ചിലർ ചിന്തിക്കുമ്പോൾ സീറ്റിന്റെ കാര്യത്തിൽ നേതൃത്വത്തിനു വിട്ടുവീഴ്ച ചെയ്യാനാകില്ല.

‘പരിധി’ക്കുരുക്കിൽ 23 സിപിഎം എംഎൽഎമാർ

തുടർച്ചയായി രണ്ടു തവണ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടതില്ലെന്ന നിബന്ധനയിൽ സിപിഎം മാറ്റം വരുത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം 23 നിയമസഭാംഗങ്ങൾക്ക് വീണ്ടും ജനവിധി തേടാനാവില്ല. വിജയസാധ്യത കണക്കിലെടുത്ത് കടുംപിടിത്തം ഉപേക്ഷിക്കുമെന്നാണ് സൂചന.

രണ്ടു ടേം ബാധകമായവരും മണ്ഡലങ്ങളും: എം.രാജഗോപാലൻ (തൃക്കരിപ്പൂർ), പിണറായി വിജയൻ (ധർമടം), എ.എൻ.ഷംസീർ (തലശ്ശേരി), കെ.കെ.ശൈലജ (മട്ടന്നൂർ), ഒ.ആർ.കേളു (മാനന്തവാടി), ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര), കെ.ഡി.പ്രസേനൻ (ആലത്തൂർ), കെ.ബാബു (നെന്മാറ), എ.സി.മൊയ്തീൻ (കുന്നംകുളം), മുരളി പെരുനെല്ലി (മണലൂർ), കെ.ജെ.മാക്സി (കൊച്ചി), ആന്റണി ജോൺ (കോതമംഗലം), എം.എം.മണി (ഉടുമ്പൻചോല), യു.പ്രതിഭ (കായംകുളം), വീണാ ജോർജ് (ആറന്മുള), എം.മുകേഷ് (കൊല്ലം), എം.നൗഷാദ് (ഇരവിപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.ജോയി (വർക്കല), ഡി.കെ.മുരളി (വാമനപുരം), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര), സി.കെ.ഹരീന്ദ്രൻ (പാറശാല).

നയിക്കാൻ പ്രകാശ് ബാബു വരുമോ?

സിപിഐയിലുമുണ്ട് തവണ വ്യവസ്ഥ. നേരത്തേ അതു രണ്ടു ടേം ആയിരുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായ ഘട്ടത്തിൽ അതു മാറ്റി ഏതെങ്കിലും കാലയളവിൽ മൂന്നു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണമെന്നായി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ), ഇ.ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), സി.എസ്.ജയലാൽ (ചാത്തന്നൂർ), വി.ശശി (ചിറയിൻകീഴ്) എന്നിവരാണ് മൂന്നു ടേം പൂർത്തിയാക്കിയത്. നാലുപേരും മാറാനാണ് സാധ്യത. വിവിധ കാലയളവുകളിലായി മൂന്നു ടേം എംഎൽഎയായതും കൊല്ലം ജില്ലാ സെക്രട്ടറിയാണെന്നതും കണക്കിലെടുത്താൽ പി.എസ്.സുപാലിനും (പുനലൂർ) മാറേണ്ടി വരാം.   കെ.പ്രകാശ് ബാബു. ചിത്രം: മനോരമ

അന്തരിച്ച വാഴൂർ സോമന് (പീരുമേട്) പകരം സ്ഥാനാർഥിയെ കണ്ടെത്തണം. പാർട്ടി ജില്ലാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ സി.സി.മുകുന്ദന്റെയും (നാട്ടിക) ഫെയ്സ്ബുക് പോസ്റ്റ് വിവാദത്തിൽപെട്ട പി.ബാലചന്ദ്രന്റെയും (തൃശൂർ) കാര്യം ഉറപ്പില്ല. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനു മൂന്നാം ടേം നൽകുന്നതിൽ പാലക്കാട്ടെ പ്രബലവിഭാഗത്തിന് എതിർപ്പുണ്ട്.

നിയമസഭാ ടീമിനെ നയിക്കാനും സർക്കാർ വന്നാൽ മന്ത്രിസഭയിൽ പാർട്ടിയുടെ പ്രതീകമായി നിലകൊള്ളാനും കഴിയുന്ന മുതിർന്ന നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന ചർച്ച കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബുവിനെ കേന്ദ്രീകരിച്ചുണ്ട്. പത്തനാപുരത്തുനിന്നു രണ്ടുതവണ എംഎൽഎയായിട്ടുള്ള പ്രകാശ്ബാബു 2001ലെ പരാജയത്തിനുശേഷം പാർലമെന്ററി രംഗത്തില്ല. സുപാൽ മാറാനിടയുള്ള പുനലൂരിലോ ജയലാൽ ഒഴിയുന്ന ചാത്തന്നൂരിലോ അദ്ദേഹത്തിനു സാധ്യതയുണ്ടെങ്കിലും ആ നിർദേശത്തോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുലർത്തുന്ന സമീപനത്തെ ആശ്രയിച്ചാകും തീരുമാനം.

  • Also Read മഞ്ചേശ്വരം പിടിക്കാൻ ബിജെപി അശ്വനിയെ നിർത്തുമോ? കുറിപ്പിനു പിന്നാലെ ചർച്ച; ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് സുരേന്ദ്രൻ   


പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സിപിഐ ആരെ നിർത്തും എന്നതാണ് മറ്റൊരു ചോദ്യം. ശക്തനായ സ്ഥാനാർഥി വേണമെന്നു സിപിഎമ്മിനു നിർബന്ധമുണ്ട്. രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്സണിന്റെ പേര് ഉയർന്നിട്ടുണ്ടെങ്കിലും അതിനു സിപിഎമ്മിന്റെ സമ്മതം വേണം. വി.എസ്.സുനിൽകുമാർ സതീശനെതിരെ പോരിനിറങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചകളിൽ.

നാളെ: വരുമോ മുന്നണിമാറ്റം?

റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി English Summary:
Kerala Assembly Elections 2026 focus on candidate selection and pre-election surveys in Kerala. Political parties are actively engaging with election agencies to identify potential candidates and strategize for the upcoming elections, making it a crucial phase for all parties involved.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157271