ലോകത്ത് പല രാജ്യങ്ങൾക്കുനേരെയും യുഎസ് സൈനിക അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പലയിടത്തും യുദ്ധവും അധിനിവേശവും വർഷങ്ങളോളം നീണ്ടു. ചില പ്രധാന യുഎസ് സൈനിക ഇടപെടലുകൾ
Also Read ചൈനയുടെ പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച, ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു; വൈകാതെ മഡുറോയെ റാഞ്ചി യുഎസ്
ക്യൂബ (1961) 1959 ലെ വിപ്ലവത്തെത്തുടർന്ന് ഫിഡൽ കാസ്‌ട്രോ അധികാരമേറ്റതോടെ ക്യൂബയുമായുള്ള നയതന്ത്രബന്ധം യുഎസ് വിച്‌ഛേദിച്ചു. കാസ്ട്രോ ഭരണകൂടത്തെ പുറത്താക്കാൻ കരുക്കൾ നീക്കി. 1961 ൽ, ക്യൂബൻ വിമതരുടെ സേന യുഎസ് ചാരസംഘടന സിഐഎയുടെ പിന്തുണയോടെ ക്യൂബയിൽ കടന്നുകയറാൻ ശ്രമിച്ചു. ഇവരെ പിഗ്‌സ് ഉൾക്കടലിൽ ക്യൂബൻ സേന പരാജയപ്പെടുത്തി.
Also Read ‘@grok അവളെ ബിക്കീനിയിൽ ആക്കൂ’: പ്ലാറ്റ്ഫോം തന്നെ കുറ്റവാളിയാകുമ്പോൾ; മസ്കിന് സമ്മർദം, നിയന്ത്രണം ആർക്ക്?
വിയറ്റ്‌നാം (1964) ഏഷ്യൻ രാജ്യമായ വിയറ്റ്‌നാമിലെ കമ്യൂണിസ്‌റ്റ് ആധിപത്യമായിരുന്നു അമേരിക്കയുടെ പ്രകോപനം. 1964 ൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ ഹോചിമിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത പോരാടി. രണ്ടാം ലോകയുദ്ധത്തിൽ സഖ്യശക്‌തികൾ വർഷിച്ചതിനേക്കാൾ കൂടുതൽ ബോംബുകൾ യുഎസ് വിയറ്റ്‌നാമിൽ പ്രയോഗിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. 1975 ഏപ്രിൽ 23ന് അമേരിക്ക പിൻവാങ്ങി
100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
ഡൊമിനിക്കൻ റിപ്പബ്ലിക് (1965) 1965 ൽ കരീബിയൻ രാഷ്ട്രമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അമേരിക്കൻ പട്ടാളം പ്രവേശിച്ചു. അവിടെയുളള സ്വന്തം പൗരരെ സംരക്ഷിക്കുകയാണു ലക്ഷ്യമെന്ന് അവകാശപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് ഭരണത്തെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം.
Also Read രഹസ്യമായി നുഴഞ്ഞു കയറി, ആക്രമിച്ചു; പ്രസിഡന്റിനെയും ഭാര്യയെയും ‘കടത്തി’; എന്താണ് ഡെൽറ്റ ഫോഴ്സ്?
ഗ്രെനേഡ (1983) 1983 ൽ ഗ്രെനേഡയിൽ പ്രധാനമന്ത്രിയെ വധിച്ചു പട്ടാളം ഭരണം പിടിച്ചു. ദിവസങ്ങൾക്കുളളിൽ വെറും 300 പേരടങ്ങുന്ന സംയുക്ത കരീബിയൻ സൈന്യത്തെ മുൻനിർത്തി അമേരിക്കൻ സൈന്യം ഗ്രെനേഡയിലിറങ്ങി ഭരണകൂടത്തെ അട്ടിമറിച്ചു.
Also Read ‘വെനസ്വേല യുഎസ് ഭരിക്കും’; മഡുറോയുടെ ചിത്രം പുറത്തുവിട്ടു, പ്രസിഡന്റും ഭാര്യയും വിചാരണ നേരിടണമെന്ന് ട്രംപ്
ഇറാൻ (1980) 1980 ൽ ആരംഭിച്ച് 1988 വരെ നീണ്ട ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാനെ ഒറ്റപ്പെടുത്താൻ ആഗ്രഹിച്ചിരുന്ന അമേരിക്ക ഇറാഖിന് ആയുധങ്ങൾ ഉൾപ്പെടെ എല്ലാ സഹായവും നൽകി. 1988 ജൂലൈയിൽ അമേരിക്ക ഇറാന്റെ യാത്രാവിമാനം വെടിവച്ചു വീഴ്‌ത്തി. 290 പേരാണ് ഈ അപകടത്തിൽ മരിച്ചത്. 1988 ൽ യുദ്ധം അവസാനിച്ചു.
അഫ്‌ഗാനിസ്‌ഥാൻ (2001) 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ ഒക്ടോബർ 7ന് ആണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിച്ചത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. 2009 ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. 2021 ൽ യുഎസ് സേന പിൻവാങ്ങി
Also Read ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’, കൂട്ടക്കൊല നടത്താൻ ശ്രമം; ‘ന്യൂയർ അറ്റാക്കിന്’ പദ്ധതിയിട്ട യുവാവ് എഫ്ബിഐയുടെ നോട്ടപ്പുള്ളി
ഇറാഖ് (2003) സംഹാരശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് 2003 മാർച്ച് 20ന് സദ്ദാം ഹുസൈനെ പുറത്താക്കാൻ ഇറാഖിലേക്ക് യുഎസ്, ബ്രിട്ടിഷ് സേനകൾ കടന്നുകയറി. മൂന്നാഴ്‌ചയ്ക്കുശേഷം ഇറാഖ് കീഴടക്കി. 2006 ഡിസംബർ 30ന് സദ്ദാമിനെ തൂക്കിക്കൊന്നു. വിനാശകരമായ ആയുധങ്ങൾ ഇറാഖിന് ഇല്ലായിരുന്നെന്ന് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ പിൽക്കാലത്ത് കുറ്റസമ്മതം നടത്തി.