search

ദക്ഷിണ യെമനിൽ സൗദി ആക്രമണം; വിമതർ പിടിച്ച പ്രദേശം വീണ്ടെടുത്തു

Chikheang Yesterday 11:49 views 198
  



ബായ് ∙ യുഎഇയുടെ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേന കഴിഞ്ഞമാസം പിടിച്ച പ്രദേശങ്ങൾ സൗദി സേന തിരിച്ചുപിടിച്ചതോടെ ഗൾഫിലെ പ്രമുഖ ശക്തികളായ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കിഴക്കൻ യെമനിലെ ഹാദ്രമൗത് പ്രവിശ്യയിലെ മുകല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സൗദി സേന നിയന്ത്രണത്തിലാക്കി. സൗദിവിരുദ്ധ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്ടിസി) സേന ദക്ഷിണ യെമനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ഈ പ്രദേശങ്ങൾ പിടിച്ചെടുത്തത്. എസ്ടിസി തലവൻ ഐദ്രോസ് അൽ സുബൈദ് വെള്ളിയാഴ്ച ദക്ഷിണ അറബിയ എന്ന പുതിയ രാഷ്ട്രവും ഭരണഘടനയും പ്രഖ്യാപിച്ചു.  English Summary:
Yemen conflict escalates amidst tensions between Saudi Arabia and UAE: The power struggle in the Gulf region intensifies as Saudi forces regain control of key areas in Yemen from the Southern Transitional Council.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160777