തിരുവനന്തപുരം ∙ ജന്മദിനത്തിനൊപ്പം മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കുന്നുവെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിൽ കുറിപ്പുമായി തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ വൈഷ്ണ സുരേഷ്.
കുറിപ്പ് ഇങ്ങനെ:
ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി...
മുട്ടടയിലെ കൗൺസിലർ ഓഫീസ് നമ്മൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി.
കൂടെയുണ്ടാകണം...
മുട്ടട വാര്‍ഡില്‍ യുഡിഎഫിന്‍റെ വൈഷ്ണ സുരേഷ് ഇക്കുറി അട്ടിമറി ജയമാണ് സ്വന്തമാക്കിയത്. ഉറച്ച ഇടതുകോട്ടയായ മുട്ടടയില്‍ സിപിഎമ്മിലെ അംശു വാമദേവനാണ് തോറ്റത്. മുട്ടട വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്തിയത്. English Summary:
Vaishna Suresh, Muttada ward councillor, celebrates her birthday and the opening of her councillor office. She secured an unexpected UDF victory in the traditionally left-leaning Muttada ward. The councillor expresses her gratitude and seeks continued support for the ward\“s development. |