ബെംഗളൂരു∙ ആകാശയാത്രയെന്ന വിദ്യാർഥികളുടെ സ്വപ്നം സഫലമാക്കാൻ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർ സ്വന്തം കയ്യിൽ നിന്നു ചെലവഴിച്ചത് 5 ലക്ഷം രൂപ. കൊപ്പാൾ ബഹദ്ദുരബണ്ടി ഗ്രാമത്തിലെ മോഡൽ ഹയർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ബീരപ്പ അന്ദഗിയാണ് അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 24 വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറക് നൽകിയത്.
- Also Read പൗരത്വം പരിശോധിക്കാൻ യുപി പൊലീസ്, സർക്കാർ രേഖകൾക്ക് പകരം മനുഷ്യരെ സ്കാൻ ചെയ്യുന്ന വിചിത്രയന്ത്രം; വൈറലായി വിഡിയോ
സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 40 അംഗ സംഘം ബെള്ളാരി വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പ്രത്യേക വിമാനത്തിലാണു യാത്ര ചെയ്തത്. രണ്ടു ദിവസം ബെംഗളൂരുവിൽ ചെലവഴിച്ച് ട്രെയിനിൽ മടങ്ങി. ഭക്ഷണത്തിനും താമസത്തിനുമുള്ള ചെലവും ബീരപ്പ തന്നെ വഹിച്ചു. പ്രത്യേക പരീക്ഷ നടത്തി ഓരോ ക്ലാസിലും ആദ്യ 6 സ്ഥാനങ്ങളിൽ എത്തിയവരെയാണു തിരഞ്ഞെടുത്തത്. കൂടുതൽ കുട്ടികളും ദിവസ വേതന തൊഴിലാളികളുടെ മക്കളാണെന്നും വിമാനത്തിൽ കയറാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണു പണം മുടക്കി അവസരമൊരുക്കിയതെന്നും ബീരപ്പ അന്ദഗി പറഞ്ഞു. English Summary:
Heart of Gold: Headmaster Spends ₹5 Lakh to Fly Underprivileged Students to Bengaluru |
|