ബെംഗളൂരു∙ പ്രണയാഭ്യർഥന നിരസിച്ചതിനു യുവതിയെ ക്രൂരമായി ആക്രമിച്ച പ്രതി പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരുവിൽ 21 കാരിയെ പ്രണയാഭ്യർഥന നിരസിച്ചതിനു സുഹൃത്തായ നവീൻ കുമാർ ആക്രമിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ പിന്നീട് നവീൻ പ്രണയം തുറന്നുപറഞ്ഞെങ്കിലും യുവതി നിരസിച്ചു. തുടർന്നാണ് ആക്രമണം ഉണ്ടായത്.
- Also Read ബന്ധുവെന്നു സ്ഥാപിക്കും; കല്യാണവീടുകളിൽ നിന്നു മോഷ്ടിച്ചത് 32 ലക്ഷംരൂപയുടെ സ്വർണം; മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ
തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 ഓടെയാണ് നവീൻ കാറിൽ യുവതി താമസിക്കുന്ന വീടിനു മുന്നിലെത്തി. തുടർന്ന് യുവതിയെ കാണുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. നിലത്തുവീണ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിനിടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. പട്ടാപ്പകൽ ഇത്രയും ക്രൂര സംഭവം ഉണ്ടായിട്ടും നാട്ടുകാർ കണ്ടുനിന്നതല്ലാതെ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. അതേസമയം സ്ഥലത്തെ സിസിടിവിയിൽ അക്രമസംഭവങ്ങൾ പതിഞ്ഞിരുന്നു. 2025 ആദ്യമാണ് ഇരുവരും ഓൺലൈൻ വഴി സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും പതിവായി പരസ്പരം സന്ദേശങ്ങൾ അയച്ചിരുന്നു. English Summary:
Young woman was brutally attacked for refusing a love proposal in Bengaluru: The attack highlights the dangers of online relationships and the importance of bystander intervention in violent situations. |
|