search

ക്രിസ്മസ് ആഘോഷങ്ങളെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു: ഇന്നത്തെ പ്രധാന വാർത്തകൾ

Chikheang 11 hour(s) ago views 981
  



രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും പൊലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മഹാരാഷ്ട്രയിൽ 20 വർഷത്തിനുശേഷം താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നതും ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. എൽഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ തിരിച്ചു പിടിക്കാൻ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തന്നോടു പറഞ്ഞതെന്ന് ദീപ്തി മേരി വർഗീസ് വ്യക്തമാക്കിയതും കോർപറേഷൻ മേയർ സ്‌ഥാനത്തേക്കു യുഡിഎഫിൽനിന്ന് കെ.എസ്.ശബരീനാഥൻ മത്സരിക്കുന്നതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ശക്തികളാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളെ ആക്രമിക്കുന്നത് കഴിഞ്ഞ വര്‍ഷം കേക്കുമായി പോയവരാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് പറഞ്ഞിരിക്കുന്നത്.

പൊലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽനിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയാണ് പിരിച്ചു വിടാൻ ഉത്തരവിട്ടത്. ആറൻമുള സ്റ്റേഷനിലാണ് ഉമേഷ് ജോലി ചെയ്തിരുന്നത്. 2003 ഡിസംബറിലാണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം ഉത്തരവിൽ പറയുന്നത് പ്രകാരം മേലധികാരിയായ ഡിഐജിക്ക് അപ്പീൽ നൽകുമെന്നും എന്നാൽ അതിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കും എന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മഹാരാഷ്ട്രയിൽ 20 വർഷത്തിനുശേഷം താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നു. ബൃഹൻമുംബൈ ഉൾപ്പെടെയുള്ള മുനിസിപ്പൽ കോർപ്പറേഷനുകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക രാഷ്ട്രീയ നീക്കം. ഒട്ടേറെത്തവണത്തെ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷം ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെയുടെ ശിവസേന ഉദ്ധവ് വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും (എംഎൻഎസ്) സഖ്യതീരുമാനം പ്രഖ്യാപിച്ചത്.

ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്.

കോർപറേഷൻ മേയർ സ്‌ഥാനത്തേക്കു യുഡിഎഫിൽനിന്ന് കെ.എസ്.ശബരീനാഥൻ മത്സരിക്കും. മേരി പുഷ്പം ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായും മത്സരിക്കും. മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ എൽഡിഎഫും തീരുമാനിച്ചു.

കോർപറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായില്ല. എൽഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ തിരിച്ചു പിടിക്കാൻ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തന്നോടു പറഞ്ഞതെന്ന് ദീപ്തി മേരി വർഗീസ് ഇന്ന് വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് മറ്റൊരു തീരുമാനമുണ്ടായതെന്ന് പ്രതിപക്ഷ നേതാവാണ് പറയേണ്ടതെന്നും ദീപ്തി പറഞ്ഞു. English Summary:
TODAY\“S RECAP 24-12-2025
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613