ബെംഗളൂരു∙ രേണുകാസ്വാമി കൊലക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലുള്ള നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടു. ജയിലിൽ ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും ജയിലിൽ ടിവി അനുവദിച്ചിരുന്നു.
Also Read ജയിൽ ഡിഐജിക്ക് എതിരായ റിപ്പോർട്ടുകളെല്ലാം സർക്കാർ പൂഴ്ത്തി; പരാതിക്കത്തുകളിലും നടപടിയുണ്ടായില്ല
പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. ദർശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു. പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടൽ നടത്തിയെന്നതുമാണ് കൊലപാതക കാരണമായി കണ്ടെത്തിയത്. പവിത്രയും കേസിൽ പ്രതിയാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Pavithra Gowda എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Kannada actress Pavitra Gowda has been granted permission by the court to have access to television, newspapers, and books while in jail. She cited loneliness as the reason for her request, similar to the facilities already provided to actor Darshan in connection with the Renukaswamy murder case.