തിരുവനന്തപുരം ∙ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡിപ്പാട്ട് സൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന ഉറച്ച നിലപാടിൽ സിപിഎം മുന്നോട്ടു പോകുമ്പോൾ തിടുക്കം കാട്ടാതെ പൊലീസ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി പൊലീസ് നടപടി ചിത്രീകരിക്കപ്പെട്ടതോടെ സർക്കാരും എൽഡിഎഫും പ്രതിരോധത്തിലാണെങ്കിലും പിന്നോട്ടുപോകാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
Also Read ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റും പിന്നാലെ മരണവും; കൊലപാതകമെന്ന് സംശയം
സിപിഎം സഹയാത്രികരടക്കം ഒട്ടേറെപ്പേർ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നു. എഫ്ഐആർ ഇട്ടെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകരിൽ നിന്ന് ഇതുവരെ മൊഴിയെടുക്കുകയോ പാട്ട് സമൂഹ മാധ്യമങ്ങളിൽ നിന്നു നീക്കംചെയ്യാൻ ആവശ്യപ്പെടുകയോ പൊലീസ് ചെയ്തിട്ടില്ല.
എന്നാൽ, പാട്ട് തയാറാക്കിയ സിഎംഎസ് മീഡിയ തന്നെ ഇത് സമൂഹമാധ്യമങ്ങളിൽ നിന്നു പിൻവലിച്ചു. 30 ലക്ഷത്തോളം പേരാണ് ഇതുവരെ യുട്യൂബിൽ ഗാനം കേട്ടതും കണ്ടതും. യുഡിഎഫ്, ബിജെപി പ്രവർത്തകർ പാട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. പാട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കിനും യുട്യൂബിനും കത്തു നൽകുമെന്ന് സൈബർ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാട്ട് ഉപയോഗിക്കുന്നതു തടയുകയാണ് ലക്ഷ്യം.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
ഇതിനിടെ, പാരഡി ഗാനത്തിന്റെ പിന്നണി പ്രവർത്തകർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തിരുവനന്തപുരത്തെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്ന് റീൽസ് തയാറാക്കിയ സുബൈർ പന്തല്ലൂർ പറഞ്ഞു. ‘കേസിനെ പേടിക്കുന്നില്ല. നിയമപരമായി മുന്നോട്ടു പോകും. യുഡിഎഫ് നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്’– അദ്ദേഹം പറഞ്ഞു. English Summary:
Parody Song controversy: The Parody Song controversy intensifies as CPM pushes for action, but police proceed cautiously. This has sparked debate on freedom of expression and potential overreach, while the involved group seeks anticipatory bail.