search

‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേത്: നാഗൂർ ദർഗയിലെ ഗാനത്തിന്റെ ഈണത്തിൽ രചിച്ചത് കവി ഉളുന്തൂർപേട്ട ഷൺമുഖം

LHC0088 1 hour(s) ago views 320
  



കോട്ടയം ∙ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനത്തിന്റെ പാരഡിയെച്ചൊല്ലി വിവാദം മുറുകുമ്പോൾ, ‘പള്ളിക്കെട്ട്’ ഗാനംതന്നെ മറ്റൊരു ഗാനത്തിന്റെ ഈണം പിൻപറ്റി എഴുതിയതാണെന്ന വിവരം പുറത്തുവന്നു. തമിഴ്നാട്ടിലെ ഇസ്‌ലാമിക തീർഥാടനകേന്ദ്രമായ നാഗൂർ ദർഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അല്ലാഹ്...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം പകർത്തിയാണ് ‘പള്ളിക്കെട്ട്’ ഒരുക്കിയതെന്ന് പ്രാദേശിക ചരിത്ര ഗവേഷകൻ പള്ളിക്കോണം രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

  • Also Read ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’: പാരഡിയാക്കിയവരിൽ സിപിഎമ്മും ബിജെപിയും   


നാഗൂർ ദർഗയിലെ ഗാനം തമിഴ്നാട്ടിലെ തീരദേശജനത ജാതിമതഭേദമെന്യേ ഏറ്റുപാടുന്നതു കേട്ടപ്പോഴാണ് ഇതേ ഈണത്തിൽ അയ്യപ്പഭക്തിഗാനം രചിക്കാൻ തമിഴ് പണ്ഡിതനും കവിയുമായ ഉളുന്തൂർപേട്ട ഷൺമുഖം തീരുമാനിച്ചത്. കെ.വീരമണിയുടെ (മധുരൈ വീരമണി) ശബ്ദത്തിലൂടെ ഗാനം പെട്ടെന്നു പ്രസിദ്ധമായി.  

  • Also Read മുഖ്യമന്ത്രിയെ വിമർശിക്കുന്ന ‘ശൈലീമാറ്റ’ത്തിലേക്ക് സിപിഎം; സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായെന്നത് നിഷേധിക്കാതെ പാർട്ടി   


\“2004 ൽ സൂനാമിക്കുശേഷം ഏഷ്യൻ തീരദേശങ്ങളിലെ പ്രാദേശിക സംഗീതം രേഖപ്പെടുത്തി സൂക്ഷിക്കാനായി എർത്ത്സിങ്ക് റിക്കോർഡ്സ് കമ്പനി ആരംഭിച്ച ലയ പ്രോജക്ടിന്റെ ഭാഗമായി ഈ ഗാനത്തിന്റെ ആദ്യരൂപം റിക്കോർഡ് ചെയ്തത് യുട്യൂബിൽ ലഭ്യമാണ്. നിരീശ്വരവാദിയായിരുന്ന ഉളുന്തൂർപേട്ട ഷൺമുഖം ഈശ്വരവിശ്വാസിയായ ശേഷമാണ് ഈ ഗാനം രചിച്ചത്. തമിഴ്നാട്ടിലും കേരളത്തിലും ‌ഈ പാട്ടിന്റെ ഒട്ടേറെ പാരഡികൾ ഇറങ്ങിയിട്ടുണ്ട്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേസെടുത്തത് ജനാധിപത്യപരമല്ല: യുവകലാസാഹിതി  

മലപ്പുറം ∙ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു ജാതിയോ മതമോ കക്ഷിരാഷ്ട്രീയ ഭേദമോ ഇല്ലെന്നും തിരഞ്ഞെടുപ്പു പാട്ടിന്റെ പേരിൽ കേസെടുത്തതു ജനാധിപത്യപരമല്ലെന്നും സിപിഐ പോഷകസംഘടനയായ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ മുന്നണികളും പാട്ടുകൾ ഇറക്കാറുണ്ട്. അതിനപ്പുറമുള്ള ഗൗരവം അതിനു കാണേണ്ടതില്ല. പാട്ടിന്റെ അർഥത്തെക്കുറിച്ചു നൽകുന്ന വ്യാഖ്യാനങ്ങൾ വർഗീയവാദികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.



പരാതി നൽകില്ല

വിവാദമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടിനെതിരെ പരാതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നില്ല. അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോടു പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല; വിവാദമായ നിലയ്ക്ക് കേൾക്കും.



കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് English Summary:
The Pallikkettu Song Controversy : Pallikkettu song controversy surrounds claims of its tune being inspired by a Sufi song from Nagore Dargah. The Ayyappan song, originally written by Ulundurpettai Shanmugam, has sparked debates regarding its musical origins and subsequent parodies. News reports also reveal the CPI youth wing’s response to related controversies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468