search

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’: പാരഡിയാക്കിയവരിൽ സിപിഎമ്മും ബിജെപിയും

cy520520 1 hour(s) ago views 890
  



തിരുവനന്തപുരം ∙ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ ഇൗണം രാഷ്ട്രീയ വിമർശനത്തിനായി പാരഡിപ്പാട്ടായി ഉപയോഗിച്ചവരിൽ യുഡിഎഫ് മാത്രമല്ല, സിപിഎമ്മും ബിജെപിയുമുണ്ട്. ശബരിമല സ്വർണക്കവർച്ച വിഷയമാക്കി പുറത്തിറക്കിയ പാരഡിപ്പാട്ട് യുഡിഎഫും ബിജെപിയും ഇത്തവണ വ്യാപകമായി തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ഇതേ പാട്ടിന്റെ ഇൗണത്തിൽ കോൺഗ്രസിനും ലീഗിനും എതിരെ സിപിഎം ഇൗ തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ പാരഡിപ്പാട്ടിറക്കി. മുൻപ് സർക്കാരിനെതിരെ ബിജെപിയും ഇതേ ഇൗണം പാരഡിപ്പാട്ടിനായി ഉപയോഗിച്ചു.

  • Also Read മുഖ്യമന്ത്രിയെ വിമർശിക്കുന്ന ‘ശൈലീമാറ്റ’ത്തിലേക്ക് സിപിഎം; സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായെന്നത് നിഷേധിക്കാതെ പാർട്ടി   


പാട്ടിന്റെ പാരഡി കൈരളി ചാനലിലും

  • Also Read പാഴായത് സമരങ്ങൾ; അന്തംവിട്ട് എസ്എഫ്ഐയും യൂണിയനുകളും   


1994ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ വാഹനത്തിന്റെ അമിതവേഗത്തെ പരിഹസിച്ച് ഇതേപാട്ടിന്റെ ഈണത്തിൽ ‘മന്ത്രിയേ പയ്യെപ്പോ’ എന്ന പാരഡി ഗാനമിറങ്ങി. ചലച്ചിത്രതാരം നാദിർഷയാണ് പാട്ടെഴുതിയത്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘ദേ മാവേലി കൊമ്പത്ത്’ എന്ന കസെറ്റിൽ വന്ന ആ പാട്ട് കരുണാകനും ഇഷ്ടപ്പെട്ടു. ഇതൊക്കെ ഞങ്ങൾ തമാശയായി മാത്രമേ കാണാറുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇരിക്കുന്ന വേദിയിലും ഞങ്ങൾ ഇതു പാടിയിട്ടുണ്ട്’– നാദിർഷ പറഞ്ഞു. സിപിഎമ്മിന്റെ കൈരളി ചാനലിൽ നാദിർഷയും കലാഭവൻ മണിയും ചേർന്ന് ഇൗ ഗാനം പിന്നീട് ആലപിക്കുകയും ചെയ്തു. ഇത് യുട്യൂബിൽ ലഭ്യമാണ്.

ബിജെപി പാരഡിയിലും ശബരിമല

2019ൽ ബിജെപിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ഇതേ ഗാനത്തിന്റെ പാരഡി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ശബരിമലയിലെ യുവതീപ്രവേശ വിവാദമായിരുന്നു പാരഡിക്കു വിഷയം. സുരേന്ദ്രനെ ഉൾപ്പെടുത്തിയുള്ള വിഡിയോയും ഇതിനൊപ്പം ചേർത്തു പ്രചരിപ്പിച്ചു.  

സിപിഎം പാരഡി ഇത്തവണയും

ഇൗ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതേ അയ്യപ്പഭക്തിഗാനത്തിന്റെ പാരഡി വിജയാഘോഷത്തിനായി സിപിഎമ്മും ഉപയോഗിച്ചു. മലപ്പുറം താനാളൂർ പഞ്ചായത്തിൽ സിപിഎം നിലനിർത്തിയ 17–ാം വാർഡിലെ ആഹ്ലാദ പ്രകടനത്തിലാണ് പാരഡി ഉപയോഗിച്ചത്. പാട്ടിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന വിഡിയോയും പ്രചരിപ്പിച്ചു.

നിയമസഹായം നൽകുമെന്ന് വേണുഗോപാൽ

തിരുവനന്തപുരം ∙ ‘പോറ്റിയെ കേറ്റിയേ’ പാരഡിപ്പാട്ടെഴുതിയ ജി.പി.കുഞ്ഞബ്ദുല്ലയെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫോണിൽ അഭിനന്ദിച്ചു. കേസ് നേരിടാനുള്ള എല്ലാ സഹായവും കോൺഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ശാസ്താവിന്റെ സ്വർണം കൊള്ളയടിച്ചവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. വിശ്വാസത്തെ മുറിവേൽപിച്ചുകൊണ്ട് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ ‘പാട്ടാക്കിയവർ’ ഇന്ന് വിശ്വാസത്തെ വ്രണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണ്. സിപിഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. English Summary:
The Political Life of a Devotional Song: Ayyappan song parody is used by CPM, BJP, and UDF for political criticism. The original devotional song\“s tune has been adapted for parodies targeting political opponents during elections. The use of the song spans decades, with various parties creating versions for different political scenarios.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156124