search

മുകളിൽ സമവായം; കണ്ണീരുകുടിച്ചത് വിദ്യാർഥികൾ

LHC0088 3 hour(s) ago views 140
  



തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ വൈസ് ചാൻസലർ– റജിസ്ട്രാർ പോരിൽ കണ്ണീരു കുടിക്കേണ്ടിവന്നത് നൂറുകണക്കിന് വിദ്യാർഥികൾ. ഇപ്പോൾ ഗവർണർക്കു മുന്നിൽ സർക്കാർ വഴങ്ങിയതോടെ വിദ്യാർഥികൾക്കുണ്ടായ നഷ്ടത്തിന് ആരു സമാധാനം പറയുമെന്ന ചോദ്യം ഉയരുന്നു. സർവകലാശാലയിൽനിന്നുള്ള സേവനങ്ങൾ സമയത്തു ലഭിക്കാതെ വിദ്യാർഥികൾ വലയുന്ന അവസ്ഥയാണുണ്ടായത്.

  • Also Read മുഖ്യമന്ത്രിയെ വിമർശിക്കുന്ന ‘ശൈലീമാറ്റ’ത്തിലേക്ക് സിപിഎം; സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായെന്നത് നിഷേധിക്കാതെ പാർട്ടി   


സീൽ പിടിച്ചു വയ്ക്കൽ, ഒരു റജിസ്ട്രാർ ഒപ്പിട്ട സർട്ടിഫിക്കറ്റുകളിൽ സീൽ വച്ചു നൽകിയില്ലെന്ന പരാതികൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണു വിദ്യാർഥികൾ കടന്നുപോയത്. സിൻ‍‍ഡിക്കറ്റ് യോഗം അജൻഡയിലെ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യാതെ തർക്കത്തിലേക്കു പോയതോടെ അധ്യാപകരുടെ സ്ഥാനക്കയറ്റം, പിഎച്ച്ഡി അംഗീകാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങളില്ലാതെ വന്നു.

  • Also Read പാഴായത് സമരങ്ങൾ; അന്തംവിട്ട് എസ്എഫ്ഐയും യൂണിയനുകളും   


വിദേശത്ത് ഉപരിപഠനത്തിന് പോകേണ്ട വിദ്യാർഥികളും ഫെലോഷിപ് ലഭിക്കേണ്ട വിദ്യാർഥികളും സീൽ പതിച്ചു കിട്ടാതെ വിഷമിച്ചു. ഫെലോഷിപ്പിനുള്ള ഗ്രാന്റ് വിഹിതം ലഭിക്കാൻ സർവകലാശാല നൽകുന്ന വിനിയോഗ സർട്ടിഫിക്കറ്റ് സമയത്ത് ഹാജരാക്കാൻ പലർക്കും കഴിഞ്ഞില്ല. മിനി കാപ്പൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകളിൽ സീൽ വയ്ക്കാതെ അനിൽ കുമാറിന്റെ ഓഫിസിലെ ചിലരാണു സീൽ പിടിച്ചുവച്ചത്. ഇത് ജീവനക്കാർക്കിടയിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. റജിസ്ട്രാർ അനിൽകുമാർ സസ്പെൻഷൻ കാലയളവിൽ ഓഫിസ് സീൽ ഉപയോഗിച്ച് പാസ്പോർട്ട് അപേക്ഷ നൽകുകയും ഫയലുകളിൽ തീർപ്പ് കൽപിക്കുകയും ചെയ്തതിനെതിരെ വി.സി മോഹനൻ കുന്നുമ്മൽ രംഗത്തുവന്നിരുന്നു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതിനിടെ, ഡപ്യൂട്ടേഷൻ പിൻവലിച്ച് ഉത്തരവിറങ്ങിയ ശേഷവും അനിൽകുമാറും വി.സിയും തമ്മിലുള്ള പോര് തുടരുകയാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ തിരികെ പ്രവേശിച്ച അനിൽകുമാറിനെ സർവകലാശാല വിടുതൽ ചെയ്യാതെ കോളജ് സർവീസിൽ പ്രവേശിപ്പിക്കരുതെന്ന് കാണിച്ചു ദേവസ്വം ബോർഡ്‌ സെക്രട്ടറിക്കു കത്ത് നൽകാൻ വി.സി നിർദേശിച്ചു. എന്നാൽ, വി.സിക്ക് അതിനുള്ള അധികാരമില്ലെന്ന് അനിൽകുമാറിനെ അനുകൂലിക്കുന്നവർ പറഞ്ഞു. English Summary:
Kerala University Conflict: Kerala University Controversy revolves around the issues faced by students due to the conflict between the Vice-Chancellor and the Registrar. Students suffered from delays in essential services and certificate verification, impacting their academic and professional pursuits.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504