ന്യൂഡൽഹി ∙ രാജ്യസഭയിൽ ഇന്നലെ രാവിലെ കാബിനറ്റ് മന്ത്രിമാർ ആരും ഹാജരാകാതിരുന്നതോടെ സഭാനടപടികൾ നിർത്തിവച്ചു. സഭ നടക്കുമ്പോൾ കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ സാന്നിധ്യം ഭരണപക്ഷം ഉറപ്പാക്കേണ്ടതുണ്ട്. അതിനു മാറിമാറി ചുമതലയും നൽകും. എന്നാൽ, ഇന്നലെ സഭ തുടങ്ങി അൽപനേരം കഴിഞ്ഞിട്ടും ആരുമില്ലാതെ വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി എഴുന്നേറ്റു.
- Also Read ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; ‘കോർ ഫൈവിൽ’ റഷ്യയും ചൈനയും ജപ്പാനും
കാബിനറ്റ് മന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കാൻ ഭരണപക്ഷത്തോടു നിർദേശിച്ചു രാജ്യസഭാധ്യക്ഷൻ സി.പി.രാധാകൃഷ്ണൻ, സഭാനടപടികൾ തുടരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. കാബിനറ്റ് മന്ത്രി വരാതെ സഭാനടപടി തുടരാൻ കഴിയില്ലെന്ന കടുത്ത നിലപാട് കോൺഗ്രസിലെ ജയറാം രമേശ് അറിയിച്ചു. സഭയെ അപമാനിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതോടെ 10 മിനിറ്റിലേറെ നടപടികൾ നിർത്തിവച്ചു. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദരമറിയിച്ച ശേഷമായിരുന്നു വിഷയം ഉന്നയിക്കപ്പെട്ടത്.
ഇടവേളയ്ക്കുശേഷം സഭ സമ്മേളിച്ചപ്പോൾ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം അറിയിച്ചു. മുൻ സ്പീക്കറും മുൻ ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരണത്തിൽ അനുശോചിക്കാൻ ലോക്സഭയിൽ പോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഭാകക്ഷി നേതാവായ ജെപി.നഡ്ഡയ്ക്ക് ലോക്സഭയിൽ ആരോഗ്യമന്ത്രാലയത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതുണ്ടായിരുന്നുവെന്നും വിശദീകരിച്ചു. സഭ പുനരാരംഭിച്ചപ്പോൾ ഇരുവർക്കും പുറമേ, ധനമന്ത്രി നിർമല സീതാരാമനും എത്തിയിരുന്നു.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
No Cabinet Ministers Present: Rajya Sabha Adjourned Amidst Opposition Protest |