search

വൈകിട്ട് 3 കഴിയുമ്പോൾ വയനാട് മഞ്ഞിൽ മൂടും, തണുപ്പും വർധിക്കും: മൂന്നാറിൽ താപനില 9 ഡിഗ്രി

deltin33 11 hour(s) ago views 174
  



അമ്പലവയൽ ∙ മഞ്ഞിൽ കുളിച്ചു തണുപ്പേറി വയനാട്. ജില്ലയിൽ ഇത്തവണ വൈകിയാണെങ്കിലും തണുപ്പ് വർധിച്ചു വരികയാണ്. ചുണ്ടേൽ, വൈത്തിരി, വടുവൻചാൽ, അമ്പലവയൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞിറങ്ങുന്നത്. വടുവൻചാലിൽ വൈകിട്ട് 3 കഴിയുമ്പോൾ തന്നെ പല ദിവസങ്ങളിലും മഞ്ഞിൽ മൂടും. തണുപ്പും വർധിക്കും. രാവിലെയാണ് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

പത്ത് മണിയോടെ തണുപ്പെല്ലാം മാറുകയും വൈകിട്ട് നാല് കഴിഞ്ഞാൽ വീണ്ടും തണുത്ത അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുന്നതുമാണ് ഇപ്പോഴത്തെ കാലാവസ്ഥ. സാധാരണ നവംബർ പകുതിയോടെ തണുപ്പിന്റെ കാഠിന്യം കൂടുമെങ്കിലും ഇത്തവണ ഡിസംബർ ആദ്യവാരമാണു കടുത്ത തണുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാൽ അടുത്ത ആഴ്ച മുതൽ മഞ്ഞുകാലം ആസ്വദിക്കാൻ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തും.

തൊടുപുഴ∙ ശൈത്യകാല കാഴ്ചകളുമായി അതിസുന്ദരിയായി നിൽക്കുകയാണ് ഇടുക്കിയും. മഞ്ഞിൽ മുങ്ങിയ തേയിലക്കാടുകളും താഴ്‌വാരങ്ങളും തടാകങ്ങളും പുൽമേടുകളുമൊക്കെയായി എങ്ങും കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ.

മഞ്ഞുടുപ്പിട്ട് മൂന്നാർ
ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. രാവിലെയും രാത്രിയിലുമാണ് 9–12 വരെ താപനില. വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കും. മൂന്നാറിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങുന്നതേയുള്ളൂ. എങ്കിലും ക്രിസ്മസ് – ന്യൂഇയർ സീസണിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങൾ വന്നു തുടങ്ങിയതായി ഹോട്ടൽ–റിസോർട്ട് ഉടമകൾ പറയുന്നു. ക്രിസ്മസ് ആഴ്ച മുതൽ തിരക്ക് തുടങ്ങുമെന്നാണ് പ്രതീക്ഷ. വൈകുന്നേരങ്ങളിൽ കോടമഞ്ഞ് മൂടിയ നിലയിലാണ്.
  English Summary:
Wayanad Weather is becoming colder as winter arrives in the district. The temperature is rapidly decreasing, and tourism is expected to increase in the coming weeks as people look to enjoy the cold climate. Expect more travelers to visit the district after the election period to enjoy the winter season.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470022