search

മാസങ്ങളോളം ക്ലിനിക്കുകൾ സന്ദർശിച്ച് നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ പിടിയിൽ

Chikheang 7 hour(s) ago views 160
  

    



മിസിസാഗ∙ കാനഡയിലെ മിസിസാഗയിലുള്ള വിവിധ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് 25 വയസ്സുള്ള ഇന്ത്യൻ വംശജൻ പൊലീസ് പിടിയിൽ. വൈഭവ് എന്ന പ്രതിയെ പിടികൂടിയ വിവരം പീൽ റീജനൽ പൊലീസ് ആണ് അറിയിച്ചത്.

  • കുരുക്ക് മുറുക്കി യുഎഇ: വീസ നിയമലംഘനങ്ങൾക്ക് 50 ലക്ഷം ദിർഹം വരെ പിഴ; ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ \“പണി\“, \“സഹായി\“കളും കുടുങ്ങും Gulf News
      

         
    •   
         
    •   
        
       
  • ഓസ്ട്രേലിയയിൽ വിസ്മയമായി പ്രവാസി മലയാളിയുടെ \“കള്ള് ചെത്ത്\“: ടൗൺസ്‌വില്ലിലെ കൊച്ചുകേരളം; ഹൈടെക് കോഡുകൾക്കിടയിൽ മണ്ണിന്റെ മണം Other Countries
      

         
    •   
         
    •   
        
       


വ്യാജ രോഗലക്ഷണങ്ങൾ അഭിനയിച്ചിരുന്ന പ്രതി വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് അറിയിച്ചു. മാസങ്ങളോളം ക്ലിനിക്കുകൾ സന്ദർശിച്ച് പ്രതി നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ഇതിനായി ആകാശ്‌ദീപ് സിങ് എന്ന പേരിൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് പ്രതി ചികിത്സ തേടിയിരുന്നത്.

ഡിസംബർ നാലിന് പിടിയിലായ വൈഭവ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കൽ, കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. English Summary:
Indecent exposure arrest in Canada involves an Indian-origin man. He is accused of indecent exposure at Mississauga health centers and is now in custody, facing multiple charges including impersonation and creating false identification documents. The Peel Regional Police urge anyone with information to contact the investigation bureau.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493