ഒരു ജോലി കിട്ടണമെങ്കിൽ എന്തൊക്കെ കടമ്പകൾ കടക്കണം...എന്നാൽ യാതൊരു പരീക്ഷയും ഇന്റർവ്യൂയും ഇല്ലാതെ തിരുവനന്തപുരത്തെ ഒരു കമ്പനിയിൽ ഉന്നത പദവിയിൽ എത്തിയിരിക്കുകയാണ് ഒരാൾ. പേര് മ്യാവു പെരേര! ഒരു സുന്ദരൻ പൂച്ച. തിരുവനന്തപുരം കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ പ്രവർത്തിക്കുന്ന ആനിമേഷൻ കമ്പനിയായ ട്വിസ്റ്റ് ഡിജിറ്റൽ മീഡിയയിലാണ് പൂച്ചയ്ക്ക് ജോലി ലഭിച്ചത്. ഇന്റർവ്യൂ ഒന്നുംതന്നെയില്ലാതെ നേരിട്ട് ജോലിയിൽ പ്രവേശിച്ചയാളാണെന്ന് കമ്പനിയുടെ സിഇഒ ജി.എസ്. മനോജ് കുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
- മദ്യക്കുപ്പികൾ പൊട്ടിച്ചിതറിയ നിലയിൽ; ശുചിമുറിയിൽ അടിച്ചുപൂസായി കിടന്ന് റക്കൂൺ Environment News
- 300 ആളുകളെ കൊന്ന ഭീകരമുതല; ബുറുണ്ടിയിലെ നദിയിൽ നോക്കാൻ തന്നെ ഭയം! Environment News
ഒരു വർഷമായി ഓഫിസിൽ സ്ഥിരമായി പൂച്ച എത്താറുണ്ട്. ജീവനക്കാർ എത്തുന്നതിന് മുൻപ് തന്നെ പൂച്ച ഓഫിസിലെത്തും. വൈകുന്നേരം നേരത്തെ ഇറങ്ങുകയും ചെയ്യും. എവിടെനിന്നാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. പക്ഷേ എന്നും ഓഫിസിൽ എത്താറുണ്ട്. ഇപ്പോൾ ഞങ്ങളുടെ കൂട്ടത്തിലൊരാളായി മാറി. (Photo: Special arrangement)
ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അവനും ലഭിച്ചു. എല്ലാവരുടെയും പ്രിയങ്കരനായ പൂച്ചയ്ക്ക് മ്യാവു പെരേര എന്ന് പേരിട്ടു. കമ്പനിയിൽ അവനൊരു സ്ഥാനവും നൽകി– ചീഫ് നാപ് ഓഫിസർ! ഏത് നേരവും ഉറക്കമായതിനാലാണ് ഈ പദവി നൽകിയതെന്ന് മനോജ് പറയുന്നു.
- ഉറുമ്പ് വീണ തൈരിന് ഇത്ര ടേസ്റ്റോ? പരീക്ഷണവുമായി ഗവേഷകർ Environment News
(Photo: Special arrangement)
‘ഓഫിസിന് മുൻപിലെ പടിയിലാണ് പെരേരയുടെ സ്ഥാനം. ആരെയും ഉപദ്രവിക്കാറില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പിൻഭാഗത്ത് പോകും. തിരിച്ച് വീണ്ടും പഴയ സ്ഥാനത്ത് വരും. പൂച്ചയുടെ ആനിമേഷൻ ചെയ്യാനായി ഇവിടത്തെ പിള്ളേർ പെരേരയുടെ സഹായം തേടാറുണ്ട്. അവന്റെ നടത്തവും ഓട്ടവുമെല്ലാം മൊബൈലിൽ പകർത്തി ആനിമേറ്റ് ചെയ്യാറുണ്ട്. പൂച്ച കഥാപാത്രത്തിന്റെ ശബ്ദത്തിനായി പെരേരയുടെ ശബ്ദവും ഡബ്ബ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മ്യാവു പെരേര’– ജി.എസ് മനോജ് പറഞ്ഞു. ട്വിസ്‌റ്റ് ഡിജിറ്റൽ മീഡിയയിലെ ജീവനക്കാർ (Photo: Special arrangement) English Summary:
Cat gets job as Chief Nap Officer in Thiruvananthapuram animation company. Miaow Perera, a charming cat, has secured a high-ranking position at Twist Digital Media without any interviews, becoming a beloved member and even contributing to animation projects. |