മാവൂർ ∙ വീട്ടുമുറ്റത്തെ കിണർ വെള്ളത്തിനു കടും നീലനിറം. വെള്ളലശ്ശേരി അഷ്ടപദി വീട്ടിൽ എൻ.വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് ഇന്നലെ കടുംനീല നിറത്തിൽ കണ്ടത്. രാവിലെ അടുക്കള ആവശ്യത്തിനായി വെള്ളമെടുത്തപ്പോഴാണു നിറം മാറ്റം ശ്രദ്ധിച്ചത്. തുടർന്ന് 10 മീറ്റർ താഴ്ചയുള്ള കിണറ്റിൽ നടത്തിയ പരിശോധനയിലാണു കിണറിലെ വെള്ളത്തിനു പൂർണമായി നീല നിറമാണെന്നു കണ്ടെത്തിയത്.
ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നു ഹെൽത്ത് ഇൻസ്പെക്ടർ പി.നവ്യ, ജിയോളജി വകുപ്പിൽ നിന്നു കെ.പ്രമോദ് എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് സിഡബ്ല്യുആർഡിഎമ്മിൽ പരിശോധനയ്ക്ക് അയച്ചു. തുടർന്നു കിണറ്റിലെ വെള്ളം വറ്റിച്ചു വൃത്തിയാക്കി. പിന്നീട് കിണറിലെ ഉറവ വെള്ളം സാധാരണ നിലയിലാണു കണ്ടത്. കിണർ വൃത്തിയാക്കിയ ശേഷമുള്ള വെള്ളവും കൂടി പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തൽക്കാലം കിണർ വെള്ളം ഉപയോഗിക്കുന്നതു നിർത്തിവയ്ക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. English Summary:
Well water turning blue is a rare phenomenon that occurred in Mavoor, Kerala. The water from N. Viswambharan\“s well suddenly turned a deep blue color, prompting investigation by health officials and geologists. Samples were taken for testing, and the well was cleaned, with further testing planned after the water refills, meanwhile people were advised to stop drinking the water. |
|