search

പവർ കിട്ടാൻ ‘പവർ ബാങ്ക്’ കനിയുമോ?; ഹൈവോൾട്ടേജിൽ‌ ഇടുക്കി പോര്

cy520520 7 hour(s) ago views 287
  



തൊടുപുഴ ∙ പവർ വരട്ടെ എന്നു സംസ്ഥാനമൊട്ടാകെ പറയുമെങ്കിലും പവർ വരണമെങ്കിൽ ഇടുക്കി കനിയണം. അത്തരത്തിൽ കേരളത്തിന്റെ പവർബാങ്ക് കൂടിയായ ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുത്ത് ആരാണ് കൂടുതൽ പവർഫുൾ എന്നു തെളിയിക്കുകയാണ് മുന്നണികളുടെ ലക്ഷ്യം.

  • Also Read ഉരുൾ ചിതറിച്ചു വോട്ടർമാരെയും; മുണ്ടക്കൈയിലും ചൂരൽമലയിലും സ്ഥാനാർഥികൾ വോട്ടർമാരെ തേടി സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ   


5 നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ജയിച്ചുവെന്നതാണ് എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയെന്നറിയപ്പെടുന്ന ഉടുമ്പൻചോല മണ്ഡലത്തിൽ പോലും ലീഡ് നേടിയതു തിരിച്ചുവരവിന്റെ ലക്ഷണമായി യുഡിഎഫ് കാണുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങൾ ഇത്തവണ അക്കങ്ങളിലൂടെ കാണാമെന്ന് ബിജെപി നേതാക്കൾ പറയുന്നു.  

കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ യുഡിഎഫിന്റെ കുത്തകയായിരുന്ന ജില്ലാ പഞ്ചായത്ത് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തു. ആകെ 52 പഞ്ചായത്തുകളിൽ മുപ്പതിലും എൽഡിഎഫ് ഭരണമാണ്. 4 ബ്ലോക്ക് വീതം യുഡിഎഫും എൽഡിഎഫും പിടിച്ചെടുത്തു.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിയമസഭ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എങ്ങനെയും ജില്ലാ പഞ്ചായത്ത്, നഗരസഭ ഭരണം പിടിച്ചെടുക്കണമെന്ന കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎയുടെ നിർദേശം കാര്യമായി കണ്ടു തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. മുൻ എംഎൽഎ ഇ.എം.ആഗസ്തി ഉൾപ്പെടെയുള്ള നേതാക്കൾ ജനവിധി തേടുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയാണ് എൽഡിഎഫിൽ മത്സരരംഗത്തുള്ളത്. യുവാക്കളുടെ വലിയ നിരയുമായാണ് എൻഡിഎയുടെ പോരാട്ടം. തമിഴ് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അതിർത്തി മേഖലകളിൽ അണ്ണാഡിഎംകെ, ഡിഎംകെ സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടും നിർണായകമാകും.

വോട്ട് ആഭ്യർഥനയ്ക്കിടെ പോലും സ്ഥാനാർഥികളെ കാട്ടാന ഓടിച്ചതോടെ വന്യമൃഗശല്യം തന്നെയായി ജില്ലയിലെ ഹോട് ടോപ്പിക്. കഴിഞ്ഞ 5 വർഷത്തിനിടെ ജീവൻ നഷ്ടമായവരുടെയും കൃഷി നാശത്തിന്റെയും കുടിയിറക്കപ്പെട്ടവരുടെയും കണക്കുമായിയാണ് പ്രതിപക്ഷത്തിന്റെ മലയോരമേഖലയിലെ പ്രചാരണം.

ഭൂപതിവു നിയമഭേദഗതി ചട്ടം പുറത്തിറക്കിയത് സർക്കാരിന്റെ വലിയ നേട്ടമായി കാട്ടി കർഷക വോട്ട് നേടുകയാണ് എൽഡിഎഫ് ലക്ഷ്യം. ഭൂപതിവു നിയമം കർഷകരുടെ കണ്ണിൽ പൊടിയിടുന്നതാണെന്നാണ് യുഡിഎഫ് വാദം. തൊഴിലാളി ലയങ്ങളുടെ മോശം അവസ്ഥ, സിഎച്ച്ആർ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച, ദേശീയപാതയിലെ നിർമാണം നിലച്ച വിഷയം എന്നിവ ചർച്ച ചെയ്യപ്പെടുമെന്നും ഉറപ്പ്.

3 പഞ്ചായത്തിൽ മലയാളി സ്ഥാനാർഥികളില്ല

മൂന്നാർ ∙ കേരളത്തിലാണെങ്കിലും മലയാളി സ്ഥാനാർഥികളില്ലാതെ ഇടുക്കി ജില്ലയിലെ 3 പഞ്ചായത്തുകൾ. തോട്ടംമേഖല ഉൾപ്പെട്ട ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണു തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്നത്. തോട്ടം തൊഴിലാളികളും ആദിവാസികളും വസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ. ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികൾ രംഗത്തുണ്ട്.  ദേവികുളത്ത് 17 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിൽ 58 സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്. കഴിഞ്ഞ തവണയും ഈ പഞ്ചായത്തുകളിൽ മലയാളി സ്ഥാനാർഥികൾ ഇല്ലായിരുന്നു. English Summary:
Idukki\“s High-Voltage Election: Idukki local body election is a fierce contest between LDF and UDF to control Kerala\“s \“power bank\“, with both fronts confident of their prospects. Major election issues include the human-wildlife conflict, land assignment rules.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310