ഗാസ ∙ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 70,000 കവിഞ്ഞു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ 7 മുതലുള്ള കണക്കാണിത്. വെടിനിർത്തലിന് ശേഷം 350ലധികം പേർ മരിച്ചുവെന്നാണ് കണക്ക്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്ത് ബാനി സുഹെയ്‌ലയിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ ഡ്രോണാക്രമണത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
- Also Read വിശക്കുന്ന ഗാസയ്ക്ക് ഒരു കോടി ഭക്ഷണം: ക്യാംപെയ്നുമായി സഹകരിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ആഹ്വാനം
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, ഗാസയിൽ ആക്രമണം തുടരുകയാണ്. ഇതുവരെ 20 ബന്ദികളെ ഹമാസ് ഇസ്രയേലിനു കൈമാറി. 28 ബന്ദികളുടെ മൃതദേഹങ്ങളെയും കൈമാറിയിട്ടുണ്ട്. പകരമായി, ഇസ്രയേൽ തങ്ങളുടെ കസ്റ്റഡിയിലുള്ള ഏകദേശം 2,000 പലസ്തീൻ തടവുകാരെയാണ് വിട്ടയച്ചത്. നൂറുകണക്കിന് പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു. English Summary:
Gaza Death Toll Exceeds 70,000: Gaza conflict death toll has surpassed 70,000 since October 7, 2023. Despite ceasefire attempts, attacks continue, resulting in numerous casualties. |